തിരയുക

ആശ്വാസത്തിന്റെ വാക്കുകളുമായി ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ആശ്വാസത്തിന്റെ വാക്കുകളുമായി ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

അക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്ന സ്ത്രീകളെ സമൂഹം സംരക്ഷിക്കണം: ഫ്രാൻസിസ് പാപ്പാ

പീഡനങ്ങളും അക്രമങ്ങളും അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച അന്താരാഷ്ട്രദിനമായ നവംബർ 25-ന്, പൊതുസമൂഹത്തിന് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതി. പലയിടങ്ങളിലും സ്ത്രീകൾ അനുഭവിക്കുന്ന വിവിധ അക്രമങ്ങളും ദുഷ്‌പേരുമാറ്റങ്ങളും,  ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും, അത് മനുഷ്യർക്കും, മാനവികതയ്ക്കും അധഃപതനത്തിന് കാരണമാണെന്നും ഫ്രാൻസിസ് പാപ്പാ എഴുതി.

ഈ ഒരു വിപത്തിനുമുന്നിൽ നമുക്ക് മുഖം തിരിച്ച് നിൽക്കാനാകില്ലെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇങ്ങനെ പീഡനങ്ങൾക്കിരയാകുന്ന സ്ത്രീകളുടെ സംരക്ഷണച്ചുമതല സമൂഹത്തിന്റേതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നവംബർ 25.ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് ശക്തമായി എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The various forms of ill-treatment that many women suffer are acts of cowardice and a degradation of all humanity. We must not look the other away. Women who are victims of violence must be protected by society.

IT: Le varie forme di maltrattamento che subiscono molte donne sono una vigliaccheria e un degrado per gli uomini e per tutta l’umanità. Non possiamo guardare dall’altra parte. Le donne vittime di violenza devono essere protette dalla società.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2021, 16:37