തിരയുക

ഫ്രാൻസിസ് പാപ്പാ സെമിത്തേരിയിൽ പ്രാർത്ഥനയ്ക്കിടെ -  ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ സെമിത്തേരിയിൽ പ്രാർത്ഥനയ്ക്കിടെ - ഫയൽ ചിത്രം 

യുദ്ധോപകരണനിർമ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ

യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ യുദ്ധത്തിനായുള്ള ആയുധങ്ങളുടെ നിർമ്മാണം നിറുത്തുവാനും സമാധാനം തേടുവാനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യുദ്ധങ്ങളിൽ മരിച്ച ആളുകളുടെ ശവക്കല്ലറകൾ സമാധാനത്തിനായുള്ള ഒരു സന്ദേശമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്ന ഓരോ ആളുകളോടും, നിങ്ങളുടെ അവസാനയാത്ര സമാധാനത്തിലുള്ളതാകണമെന്ന് ചിന്തിക്കണമെന്ന് ഓരോ കല്ലറകളും പറയുന്നുണ്ടെന്നും പാപ്പാ ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കത്തോലിക്കാസഭ സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടിന് എഴുതിയ സന്ദേശത്തിൽ, നിങ്ങളുടെ ചുവടുകൾ ഒന്ന് നിറുത്തുവാൻ ഈ കല്ലറകൾ ക്ഷണിക്കുന്നുവെന്നു കുറിച്ച പാപ്പാ, യുദ്ധത്തിനായുള്ള ആയുധങ്ങൾ നിർമ്മിക്കുന്നവരോടും അത് നിറുത്തുവാൻ, യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഓരോ മനുഷ്യരുടെയും കല്ലറകൾ ആവശ്യപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: "To you who pass by, think about your footsteps and your final step": that it be peaceful. These tombs are a message of peace: "Stop, brother and sister, stop! Stop, weapons makers, stop!"

IT: “Tu che passi, pensa, dei tuoi passi, all’ultimo passo”: che sia in pace. Queste tombe sono un messaggio di pace: “Fermatevi, fratelli e sorelle, fermatevi! Fermatevi, fabbricatori di armi, fermatevi!”.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2021, 16:24