പാപ്പാ: എത്തിയോപ്പിയയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഒരു വർഷത്തിലധികമായി നീണ്ടു നിൽക്കുന്ന സംഘർഷങ്ങൾ ഉണ്ടാക്കിയ ഗുരുതരമായ മാനുഷികപ്രതിസന്ധികളിൽ പരിക്ഷീണിതരായ എത്തിയോപ്പിയയിലെ ജനങ്ങൾക്ക് വേണ്ടി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. സമാധാനത്തിന്റെ മാർഗ്ഗമായ സംവാദം വഴി സാഹോദര്യ ഐക്യം കൈവരുത്താനുള്ള എന്റെ അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു.”
നവംബർ ഏഴാം തിയതി ഇറ്റാലിയന്‍, ഫ്രഞ്ച്, പോളിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇംഗ്ലീഷ്, സ്പാനിഷ്, എന്ന ഭാഷകളില്‍ #Ethiopia #PrayTogetherഎന്ന രണ്ട് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
08 November 2021, 12:45