പാപ്പാ: കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദുരവസ്ഥ
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ലിബിയയിലെ ആയിരക്കണക്കിന് വരുന്ന കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും ഞാൻ എന്റെ സാമിപ്യം പ്രകടിപ്പിക്കുന്നു: ഞാൻ ഒരിക്കലും നിങ്ങളെ മറക്കില്ല; നിങ്ങളുടെ നിലവിളികൾ ഞാൻ കേൾക്കുകയും നിങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. വളരെ വർഷങ്ങളായി ഈ ഗുരുതരാവസ്ഥയുടെ ഇരകളായി കഴിയുന്ന നമ്മുടെ സഹോദരരുടെ അവസ്ഥയ്ക്ക് നാമെല്ലാരും ഉത്തരവാദികളാണ്.”
ഒക്ടോബർ 25 ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍,പോളീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളില്‍ #PrayTogether എന്നീ ഹാഷ്ടാഗോടു കൂടി പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
26 October 2021, 13:35