തിരയുക

ലിസ്യൂവിലെ, ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യ. ലിസ്യൂവിലെ, ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യ. 

ജീവിതശൈലം അനായസേന കയറാൻ ദൈവത്തിന് പൂർണ്ണമായി സമർപ്പിക്കുക!

ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യയുടെ തിരുന്നാളും ലോക വൃദ്ധജനദിനവും ആചരിച്ച ഒക്ടോബർ ഒന്നിന് ഫ്രാൻസീസ് പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യ, ദൈവകൃപയെക്കുറിച്ച് നമ്മോടു അത്യധികം സംസാരിക്കുന്ന വിശുദ്ധരിൽ ഒരാളാണെന്ന് മാർപ്പാപ്പാ.

അനുവർഷം ഒക്ടോബർ 1-ന് ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയുടെ തിരുന്നാൾ തിരുസഭ ആചരിക്കുന്നതിനോടനുബന്ധിച്ച് ഈ വെള്ളിയാഴ്‌ച (01/10/21), “ഉണ്ണിയേശുവിൻറെത്രേസ്യ” (#ThereseOfTheChildJesus)  എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.  

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യ, ദൈവകൃപയെയും  ദൈവം നമ്മെ എങ്ങനെ പരിപാലിക്കുന്നു, നമ്മെ എങ്ങനെ കൈപിടിച്ചു നടത്തുന്നു എന്നതിനെയും കുറിച്ചും, നാം നമ്മെത്തന്നെ അവിടത്തേക്കു പൂർണ്ണമായി സമർപ്പിച്ചാൽ മാത്രമെ നമുക്കു ജീവിതശൈലം അനായസേന കയറാൻ കഴിയുകയുള്ളു എന്നതിനെപ്പറ്റിയും ഏറ്റവും കൂടുതൽ നമ്മോടു പറയുന്ന വിശുദ്ധരിൽ ഒരാളാണ്”

അനുവർഷം ഒക്ടോബർ 1 ലോക വൃദ്ധജന ദിനമായി ആചരിക്കുന്നതിനാൽ പാപ്പാ ഈ വെള്ളിയാഴ്ച, ജീവിതത്തെയും ദീർഘായുസ്സിനെയും അധികരിച്ച് ഒരു സന്ദേശം ട്വിറ്ററിൽ അന്താരാഷ്ട്ര വൃദ്ധജനദിനം 2021 (#IDOP2021) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ചു.

“ജീവിതം ഒരു ദാനമാണ്, ദീർഘായുസ്സ് ഒരു അനുഗ്രഹവും. "വർഷങ്ങളുടെ സമ്പന്നത" ആളുകളുടെ സമ്പന്നതയാണ്, അനുഭവത്തിൻറെയും ചരിത്രത്തിൻറെയും സമ്പത്താണ്. #IDOP2021” എന്നാണ് പാപ്പാ ട്വിറ്ററിൽ കണ്ണിചേർത്തത്.

1.  IT: Santa #TeresadiGesùBambino è una delle sante che più ci parla della grazia di Dio e di come Dio si prenda cura di noi, ci prenda per mano e ci permetta di scalare agilmente la montagna della vita se solo ci abbandoniamo totalmente a Lui.

EN: Saint #ThereseOfTheChildJesus is one of the saints who speaks to us the most about God's grace and how God takes care of us, takes us by the hand and lets us easily climb the mountain of life - if only we abandon ourselves completely to Him.

 

2. IT: La vita è un dono e la longevità è una benedizione. La “ricchezza degli anni” è ricchezza delle persone, ricchezza di esperienza e di storia. #IDOP2021

EN: Life is a gift, and when it is long it is a privilege. The “wealth of many years” is a wealth in terms of the persons themselves, their experience and history. #IDOP2021

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2021, 13:10