യാതൊന്നും നമ്മെ ക്രിസ്തുവിൻറെ സ്നേഹത്തിൽ നിന്നകറ്റരുത്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രിസ്തുവിൻറെ സ്നേഹത്തിൽ നിന്ന് ആരും നമ്മെ വേപെടുത്താതിരിക്കുന്നതിന് ജാഗ്രത പുലർത്തേണ്ടതിനെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ തിരുന്നാൾ ദിനത്തിൽ, ഒക്ടോബർ 22-ന്, വെള്ളിയാഴ്‌ച (22/10/21) ജോൺ പോൾ രണ്ടാമൻ (#JohnPaulII) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ അന്നു കണ്ണിചേർത്ത ട്വിറ്റർ സന്ദേശം ഇങ്ങനെയാണ്:
“വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിങ്ങളോട് പറഞ്ഞത് എപ്പോഴും ഓർക്കുക: "ക്രിസ്തുവിൻറെ സ്നേഹത്തിൽ നിന്ന് യാതൊന്നും നിങ്ങളെ വേർപെടുത്താതിരിക്കേണ്ടതിന് നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുക: യാതൊന്നും, അബദ്ധ മുദ്രാവാക്യങ്ങളൊ, തെറ്റായ പ്രത്യയശാസ്ത്രമൊ, ദൈവത്തിൽ നിന്നുളളതല്ലാത്തതിനോട് വിട്ടുവീഴ്ച ചെയ്യാനുള്ള പ്രലോഭനത്തിലേക്കുള്ള പതനമൊ.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Abbiate sempre nella memoria quanto San #GiovanniPaoloII ci ha detto: “Siate vigilanti, affinché nulla vi separi dall’amore di Cristo: nessun falso slogan, nessuna ideologia errata, nessun cedimento alla tentazione di scendere a compromessi con ciò che non è da Dio.”
EN: Keep in mind on his feast day what Saint #JohnPaulII said to us: "Be vigilant so that nothing might separate us from the love of Christ: neither false slogans, nor erroneous ideologies, nor caving into the temptation to fall into compromises with what is not of God".