പുണ്യവാന്മാരുടെ ഐക്യത്തിലുള്ള നമ്മുടെ പ്രാർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാം ഒരിക്കലും ഒറ്റയ്ക്കല്ല പ്രാർത്ഥിക്കുന്നതെന്ന് മാർപ്പാപ്പാ.
നവമ്പർ ഒന്ന്, തിങ്കളാഴ്‌ച സാർവ്വത്രികസഭ സകലവിശുദ്ധരുടെയും തിരുന്നാൾ ആചരിക്കുന്നതിനോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ “#പ്രാർത്ഥന” (#Prayer) “#വിശുദ്ധരുടെകൂട്ടായ്മ” (#CommunionOfSaints) എന്നീ ഹാഷ്ടാഗുകളോടുകൂടി ശനിയാഴ്ച (30/10/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:
“നമ്മൾ പ്രാർത്ഥിക്കുമ്പോൾ, നാം അതു ചെയ്യുന്നത് ഒരിക്കലും ഒറ്റയ്ക്കല്ല: നമ്മൾ അതിനെക്കുറിച്ച് ചിന്തിച്ചില്ലെങ്കിൽപ്പോലും, നമുക്ക് മുന്നും പിന്നും ഒഴുകുന്ന പ്രാർത്ഥനകളുടെ മഹാ നദിയിൽ നാം ആമഗ്നരാണ്. #പ്രാർത്ഥന #പുണ്യവാന്മാരുടെ ഐക്യം”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Quando preghiamo, non lo facciamo mai da soli: anche se non ci pensiamo, siamo immersi in un fiume maestoso di invocazioni che ci precede e che prosegue dopo di noi. #Preghiera #ComunionedeiSanti
EN: When we pray, we never do so alone: even if we do not think about it, we are immersed in a majestic river of invocations that precedes us and proceeds after us. #Prayer #CommunionOfSaints