കാലാവസ്ഥവ്യതിയാനത്തെ നേരിടുന്നതിന് ഐക്യദാർഢ്യം അനിവാര്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന് ആഗോളകൂട്ടുത്തരവാദിത്വം അനിവാര്യമെന്ന് മാർപ്പാപ്പാ.
ഫെയ്ത്ത്സ്ഫോർകോപ്26 (#Faiths4COP26) എന്ന ഹാഷ്ടാഗോടുകൂടി, ഒക്ടോബർ 29-ന്, വെള്ളിയാഴ്‌ച (29/10/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പാപ്പായുടെ ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“ആഗോള കൂട്ടുത്തരവാദിത്വം, നീതിയിലും പൊതുവായ ഭാഗധേയം പങ്കുവയ്ക്കുന്നതിലും ലോകത്തെ സംബന്ധിച്ച ദൈവിക പദ്ധതിയിൽ മാനവകുടുംബത്തിൻറെ ഐക്യത്തെക്കുറിച്ചുള്ള അവബോധത്തിലും അധിഷ്ഠിതമായ ഐക്യദാർഢ്യം, എന്നിവയിലൂടെ മാത്രമേ കാലാവസ്ഥ മാറ്റത്തെ നേരിടാൻ കഴിയൂ.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Il cambiamento climatico può essere affrontato soltanto attraverso una corresponsabilità mondiale, una solidarietà fondata sulla giustizia, sulla condivisione di un comune destino e sulla coscienza dell’unità della famiglia umana, progetto di Dio per il mondo. #Faiths4COP26
EN: Climate change can be faced with a renewed sense of shared responsibility for our world, and an effective solidarity based on justice, a sense of our common destiny and a recognition of the unity of our human family in God’s plan for the world. #Faiths4COP26