തിരയുക

ദരിദ്രരുടേയും ദുർബ്ബലരുടേയും അദൃശ്യത (പ്രതീകാത്മകമായ ചിത്രം). ദരിദ്രരുടേയും ദുർബ്ബലരുടേയും അദൃശ്യത (പ്രതീകാത്മകമായ ചിത്രം). 

ലാഭവും സന്തോഷവും തമ്മിൽ ആശയക്കുഴപ്പത്തിലാകരുത്

സാമൂഹ്യ ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാഡമിക്ക് അയച്ച സന്ദേശത്തിൽ ദാരിദ്ര്യത്തിന്‍റെ ചൈതന്യമാണ് വ്യക്തികളുടെയും ജനതകളുടെയും ആനന്ദം ഉറപ്പിക്കാനുള്ള വഴിയെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

"ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടെതാണ്" എന്ന ഒന്നാമത്തെ സൗഭാഗ്യസൂക്തത്തെ ആഴത്തിൽ പഠിക്കാൻ ഉദ്ദേശിച്ച് സമൂഹ്യ ശാസ്ത്രങ്ങളുടെ പൊന്തിഫിക്കൽ അക്കാഡമി സംഘടിപ്പിച്ച സമ്മേളനത്തിലേക്കയച്ച തന്‍റെ  സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം അറിയിച്ചത്. ഒക്ടോബർ 3,4തിയതികളിൽ പൊന്തിഫിക്കൽ അക്കാഡമി സംഘടിപ്പിച്ച ഈ സമ്മേളനത്തിന്‍റെ  ശീർഷകം "ഉപവിയും,സാമൂഹീകസൗഹൃദവും ദാരിദ്യത്തിന്‍റെ അന്ത്യവും:ശാസ്ത്രവും,സന്തോഷത്തിന്‍റെ ധാർമ്മീകതയും"എന്നാണ്.

സന്തോഷം എന്തിലടങ്ങിയിരിക്കുന്നു?

ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എല്ലാ മനുഷ്യന്‍റെയും അത്യഗാഥമായ ആഗ്രഹമാണ് സന്തോഷം, കർത്താവ് അത് തന്‍റെ ശൈലിയിൽ ജീവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യുന്നു, പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതത്തിന്‍റെ  പരിപൂർണ്ണത എന്ന് വിശുദ്ധ അഗസ്റ്റിൻ വിഭാവന ചെയ്യുന്ന സൗഭാഗ്യ സൂക്തത്തിൽ കാണുന്ന ആഗ്രഹവും അതുതന്നെ. എല്ലാവരും സന്തോഷത്തിനായി ആഗ്രഹിക്കുന്നു എന്നാൽ എല്ലാവർക്കും സന്തോഷത്തെക്കുറിച്ചുള്ള സങ്കല്‍പ്പം ഒന്നല്ല എന്ന് പാപ്പാ നിരീക്ഷിച്ചു.

നന്നായി ജീവിക്കുന്നു എന്നതിന് രസിച്ച്,ലാഭത്തെ സന്തോഷവുമായി ആശയക്കുഴപ്പമുണ്ടാക്കുന്ന ഒറ്റ ചിന്താഗതിയുടെ മാതൃക വ്യാപകമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം. ഉപയോഗമുള്ളതിലും, വസ്തുക്കളിലും, സ്വത്തിലും, സാധനങ്ങൾ, പ്രശസ്‌തി, പണം എന്നിവ കുന്നുകൂട്ടുന്നതിലുമാണ് സന്തോഷം എന്ന പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്നതും നല്ല ജീവിതം വിവേചിച്ചറിയാനുള്ള ഏക മാനദണ്ഡമായി അത് മാറുന്നതും പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിന്‍റെ  സൂക്ഷ്മമായ രൂപമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ദരിദ്രരുടേയും ദുർബ്ബലരുടേയും അദൃശ്യത

ഇത്തരം ഒരു സ്വാർത്ഥ സംതൃപ്തി തേടി നടക്കുന്നത് അവശ്യത്തിനുപോലുമില്ല  എന്ന ഭയം വ്യക്തികളിലും രാഷ്ട്രങ്ങളിലും ഉളവാക്കുകയും ആർത്തിയും അത്യാഗ്രഹവും ഉണ്ടാക്കുകയും ചെയ്യുന്നു. അതിലൂടെ സമ്പന്നരെയും ദരിദ്രരെയും സൃഷ്ടിക്കുകയും മാത്രമല്ല ശ്വാസം മുട്ടിക്കുന്ന ഭൗതീകവാദവും പൊതുസംഘർഷാവസ്ഥ രൂപീകരിക്കുകയും ചെയ്യും എന്ന് പരിശുദ്ധ പിതാവ് പങ്കുവെച്ചു.

ഇത് മനുഷ്യരുടെ മാത്രമല്ല ഭൂമിയുടെ തന്നെ അന്തസ്സ് ദുർബ്ബലമാക്കുകയും ദാരിദ്ര്യവും അസമത്വവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു, പാപ്പാ ചൂണ്ടിക്കാട്ടി. ദാരിദ്യം അവസാനിക്കാന്‍ സാധ്യതയുള്ള ഐശ്വര്യത്തിന്‍റെ ഈ കാലത്ത് ഏകമനസ്സുള്ള ശക്തികൾ ദരിദ്രരേയോ, മുതിർന്നവരേയോ, കുടിയേറ്റക്കാരേയോ, ഇനിയും ജനിക്കാത്തവരേയോ, ഗുരുതരമായ രോഗത്തിനിരയായവരേയോ കുറിച്ച് മൗനം ഭജിക്കുന്നു. ഭൂരിഭാഗത്തിനും അവർ അദൃശ്യരാണ്, ഇനി അവർ പ്രത്യക്ഷരായാൽ അവരെ പൊതു സമ്പാദ്യത്തിന് അയോഗ്യരായ ഭാരമായി അവതരിപ്പിക്കുന്ന വേദനാജനകമായ പ്രവണത പാപ്പാ എടുത്തു പറഞ്ഞു. ഈ സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാൻ  യേശുവിന്‍റെ  സൗഭാഗ്യസൂക്തങ്ങളുടെ എക്കാലത്തേയും നവവും വിപ്ലവാത്മകവുമായ മാതൃക നടപ്പിലാക്കാൻ ആദ്യത്തെ സൂക്തത്തിൽ നിന്നു തന്നെ തുടങ്ങാൻ പാപ്പാ ആഹ്വാനം ചെയ്തു.സമ്പൂർണ്ണമായ ഒരു മാതൃകാ മാറ്റത്തിലൂടെ സന്തോഷത്തിലേക്ക് നയിക്കുന്ന ഒരു വഴിത്തിരിവാണ് "ദാരിദ്ര്യത്തിന്‍റെ  ആത്മാവ്." അതാണ് നമ്മുടെ വിളിയുടെ പരിപൂർണ്ണതയിലേക്കെത്താനുള്ള ഉറപ്പായ മാര്‍ഗ്ഗമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

നരകം:അനീതിയുടെ ഫലമായ ദുരിതം

യേശു പറയുന്ന ആത്മാവിന്‍റെ ദാരിദ്ര്യവും ജീവിതത്തിന്‍റെ  അടിസ്ഥാനാവശ്യങ്ങളുടെ ഇല്ലായ്മയായ ഭൗതീക ദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം പാപ്പാ വിശദീകരിച്ചു.

അത്യാവശ്യമായവയുടെ ഇല്ലായ്മ,ദുരിതം,സാമൂഹീകമായി നരകമാണ്. അത് മനുഷ്യ സ്വാതന്ത്ര്യത്തെ ദുർബലമാക്കുകയും, അതിജീവനത്തിനായി നിർബന്ധിത വേലയ്ക്കും,വ്യഭിചാരത്തിനും, അവയവകടത്തിനും മറ്റും മനുഷ്യരെ ഇരയാകുന്നു. ഇവ കർശനമായ നീതി വ്യവസ്ഥയിൽ അപലപിക്കപ്പെടേണ്ടതും നിരന്തരം  പോരാടേണ്ടതുമായ ക്രിമിനൽ സാഹചര്യങ്ങളാണ് എന്ന് പാപ്പാ വ്യക്തമാക്കി. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വമനുസരിച്ച്  പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത സർക്കാരുകളോടും,ബഹുരാഷ്ട്രകമ്പനികളോടും പൗരസമൂഹത്തോടും സന്യാസസമൂഹങ്ങളോടും പാപ്പാ ചൂണ്ടിക്കാണിച്ചു.ഇത് മനുഷ്യാന്തസ്സിന്‍റെ ഏറ്റം ക്രൂരമായ അധഃപതനമാണെന്നും ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം കുരിശിൽ കിടന്ന് ദാഹിക്കുന്നു എന്ന് നിലവിളിക്കുന്ന ക്രിസ്തുവിന്‍റെ  ശരീരത്തിലെ ഉണങ്ങാത്ത മുറിവുകളാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.അതിനാൽ ദരിദ്രരെ സഹായിക്കേണ്ടത് ഒരു കടമയാണ് കാരണം ആവശ്യക്കാരനായ സഹോദരർക്ക് നീ ചെയ്ത സഹായത്തിന്‍റെ  അളവിലാണ് എല്ലാം അളക്കപ്പെടുന്നതെന്ന് പാപ്പാ വിലയിരുത്തി.

ഞാൻ എന്‍റെ സഹോദരന്‍റെ സൂക്ഷിപ്പുകാരനോ?

സാമൂഹീക അസ്വസ്ഥതകൾക്കും സംഘർഷങ്ങൾക്കും ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നതിനും ഇടയാക്കുന്ന സമ്പന്നരും ദരിദ്രരും തമ്മിൽ വർദ്ധിച്ചു വരുന്ന വിടവിനെക്കുറിച്ചും പാപ്പാ സംസാരിച്ചു.സാഹോദര്യത്തിന്‍റെയും,സാമൂഹികസൗഹൃദത്തിന്‍റെയും,ഐക്യം,വിശ്വാസം,വിശ്വാസ്യത,ബഹുമാനം തുടങ്ങിയ പൗരസഹവർത്തിത്വത്തിന്‍റെ അടിസ്ഥാനമൂല്യങ്ങൾക്ക് വന്ന പടിപടിയായ ശോഷണമാണ് ഇതിന് കാരണമായി ഫ്രാൻസിസ് പാപ്പാ കാണുന്നത്. വ്യവസ്ഥിതിയെ നയിക്കുന്ന അത്യഗ്രഹം പ്രധാന സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ തലങ്ങളിൽ നിന്ന് ഉപഭോഗവസ്തുക്കളും മനുഷ്യാധ്വാനത്തിന്‍റെ ഫലങ്ങളും കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സാമൂഹിക നീതിയും പരസ്പര ഉത്തരവാദിത്വവും ആവശ്യപ്പെടുന്ന 'ദാരിദ്ര്യത്തിന്‍റെ ആത്മാവിനെ' മാറ്റി നിറുത്തി എന്ന് പാപ്പാ വിരൽ ചൂണ്ടി.

യുവജനങ്ങളെ ഐക്യമത്യത്തിന്‍റെ  ആഗോളവൽക്കരണം അഭ്യസിപ്പിക്കണം

നിസ്സംഗതയുടെ വ്യാപകമായ ആഗോളവൽക്കരണത്തോടൊപ്പം "മഹാമാരിയുടെ കാലത്ത് ഐക്യദാർഢ്യത്തിന്‍റെ  ആഗോളവൽക്കരണവും നമ്മുടെ നഗരങ്ങളുടെ വിവിധ കോണുകളിൽ നമ്മൾ കണ്ടത്”പാപ്പാ എടുത്തു പറഞ്ഞു. അത് നല്ലതാണെന്നും അത് യുവാക്കളിലുണ്ടാവേണ്ടത് ആവശ്യമാണെന്നും ഇതിന് വേണ്ടി നമ്മൾ പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.

സ്നേഹത്തിന്‍റെ  സംസ്കാരം

വ്യക്തിയുടേയും,സമ്പദ്വ്യവസ്ഥയുടേയും,പ്രാദേശിക ആഗോള സമൂഹത്തിന്‍റെയും ക്ഷേമം,ലാഭത്തിന് പരിധി നിശ്ചയിക്കുന്ന 'ദാരിദ്ര്യത്തിന്‍റെ ആത്മീയത'യിലാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അതിനാൽ സാമൂഹിക സ്ഥാപനങ്ങൾ സൃഷ്ടിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുന്ന നിസ്സംഗതയ്ക്കെതിരെ സുവിശേഷസൂക്തങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും വേണം. അങ്ങനെ ഒരു സ്നേഹ സംസ്കാരം തേടാൻ ക്ഷണിക്കുന്ന, ഒരു ആഗോള മുന്നേറ്റം തീർക്കാനുള്ള ഒരു പ്രതിബദ്ധതയ്ക്ക് നമ്മെ ക്ഷണിച്ചു കൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

04 October 2021, 13:14