തിരയുക

ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ബസിലിക്ക, അകലെ നിന്നുള്ള ഒരു ദൃശ്യം. ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ബസിലിക്ക, അകലെ നിന്നുള്ള ഒരു ദൃശ്യം.  

ദാരിദ്ര്യത്തെ പുൽകിയ ശാന്തിദൂതനായ പ്രകൃതിസ്നേഹിയുടെ നാട്ടിലേക്ക് പാപ്പാ വീണ്ടും!

ഫ്രാൻസീസ് പാപ്പാ നവമ്പർ 12-ന് അസ്സീസിയിൽ എത്തും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ നവമ്പർ മാസത്തിൽ അസ്സീസി സന്ദർശിക്കും.

നവമ്പർ 14-ന് പാവപ്പെട്ടവർക്കായുള്ള അഞ്ചാം ലോക ദിനം ആചരിക്കുന്നതിനുള്ള ഒരുക്കമെന്നോണമാണ് പാപ്പാ നവമ്പർ 12-ന് അസ്സീസിയിൽ എത്തുകയെന്നും അതൊരു സ്വകാര്യസ്വഭാവമുള്ള സന്ദർശനമായിരിക്കുമെന്നും അസ്സീസി രൂപതയുടെ പത്രക്കുറിപ്പ് വെളിപ്പെടുത്തി.

പാപ്പാ വീണ്ടും അസ്സീസിയിൽ എത്തും എന്ന വാർത്തെ തങ്ങളുടെ ഹൃദയത്തെ ആനന്ദത്താൽ നിറയ്ക്കുന്നുവെന്ന് അസ്സീസി- നോചെറ ഊമ്പ്ര- ഗ്വാൽദ തദീനൊ രൂപതയുടെയും ഫൊളീഞ്ഞൊ രൂപതയുടെയും മെത്രാൻ ദൊമേനിക്കൊ സൊറെന്തീനൊ  പറഞ്ഞു.

പാപ്പാ 2013 ഒക്ടോബർ 4-ന് അസ്സീസിയിലെത്തിയതും പാവപ്പെട്ടവരുമൊത്ത് ഭക്ഷണം കഴിച്ചതും ബിഷപ്പ് സൊറെന്തീനൊ അനുസ്മരിക്കുന്നു.

ദരിദ്രരിൽ ദരിദ്രനായിത്തീർന്ന ക്രിസ്തുവിനെ പാവപ്പെട്ടവരിൽ കാണാൻ അറിയാമായിരുന്ന വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ പാഠശാലയിൽ സുവിശേഷത്തോടുള്ള പൂർണ്ണ ഐക്യത്തിൽ ആയിരിക്കാൻ നമ്മെ ക്ഷണിക്കുന്നതാണ് പാപ്പായുടെ അസ്സീസി യാത്രകളും അവിടത്തെ പാപ്പായുടെ പരിപാടികളും എന്ന് അദ്ദേഹം വിശദീകരിക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2021, 12:24