തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ക്രിസ്തുവുമായുള്ള ഐക്യത്തിൻറെ അടയാളം ജീവകാരുണ്യ പ്രവർത്തികൾ!

പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥന എന്നത് ക്രിസ്തുവുമായി ഐക്യപ്പെടുന്നതിനുള്ള ഉപാധിയാണെന്ന് മാർപ്പാപ്പാ.

വേദപാരംഗതയും നിഷ്പാദുക കർമ്മലീത്താസമൂഹാംഗവുമായ യേശുവിൻറെ വിശുദ്ധ ത്രേസ്യയുടെ, അഥവാ, ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ ഓർമ്മത്തിരുന്നാൾ ദിനത്തിൽ, അതായത്, ഈ 15-ന്, വെള്ളിയാഴ്‌ച (15/10/2021). “യേശുവിൻറെ വിശുദ്ധ ത്രേസ്യ”  (#SaintTeresaofJesus) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

പാപ്പാ അന്നു കണ്ണിചേർത്ത 3 ട്വിറ്റർ സന്ദേശങ്ങളിൽ ആദ്യത്തേതായ ഇതിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“പ്രാർത്ഥന എന്നത് അസാധാരണ കാര്യങ്ങൾ അനുഭവിച്ചറിയുന്നതിനു വേണ്ടിയുള്ളതല്ല, പ്രത്യുത, ക്രിസ്തുവുമായി ഐക്യപ്പെടാനുള്ളതാണെന്ന് #യേശുവിൻറെ വിശുദ്ധ ത്രേസ്യ നമ്മെ പഠിപ്പിക്കുന്നു. ഈ ഐക്യം യഥാർത്ഥമാണെന്നതിൻറെ അടയാളമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ.”

അനുവർഷം ഒക്ടോബർ 15-ന് ഐക്യരാഷ്ട്രസഭ ഗ്രാമീണസ്ത്രീകൾക്കായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അന്നു തന്നെ പാപ്പാ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു മഹിളകൾ നടത്തുന്ന    ത്യാഗോജ്ജല യത്നങ്ങളെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട്, ഗ്രാമീണസ്ത്രീകളുടെദിനം (#RuralWomenDay) എന്ന ഹാഷ്ടാഗോടുകൂടി ഒരു സന്ദേശം ട്വിറ്ററിൽ കുറിച്ചു.

“ഭക്ഷണലഭ്യത, തുല്യമായ വിഭവവിതരണം,  ഓരോ മനുഷ്യനും സ്വന്തം അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനുള്ള സാധ്യത എന്നിവ ഉറപ്പുവരുത്തുന്ന ജാലകർമ്മം തീർക്കാൻ പരിശ്രമവും ത്യാഗവും നമ്മെ എങ്ങനെ പ്രാപ്തരാക്കുന്നുവെന്ന് പഠിപ്പിക്കുന്നതിനുള്ള ധാരാളം കാര്യങ്ങൾ ഗ്രാമീണ സ്ത്രീകൾക്കുണ്ട്. #ഗ്രാമീണസ്ത്രീകളുടെദിനം. (#RuralWomenDay).” എന്നാണ് പാപ്പാ ട്വിറ്ററിൽ കണ്ണിചേർത്തത്.

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ, ഇക്കഴിഞ്ഞ പത്താം തീയതി (10/10/21) ഞായറാഴ്ച, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താനർപ്പിച്ച ദിവ്യബലിയോടെ ഔപചാരികമായി തുടക്കം കുറിച്ചതും 2023 ഒക്ടോബറിൽ സമാപിക്കുന്നതുമായ ത്രിഘട്ട പ്രയാണത്തോടനുബന്ധിച്ചും ഒരു സന്ദേശം പാപ്പാ ട്വിറ്ററിൽ ഈ വെള്ളിയാഴ്ച (15/10/21) കുറിച്ചു.

“സിനഡ്” (#Synod), “ശ്രവിക്കുന്നസഭ” (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടുകൂടിയ പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“ദൈവവചനം നമ്മെ വിവേചനബുദ്ധിയുള്ളവരാക്കുകയും സിനഡ്, പരിശുദ്ധാത്മാവ് നയിക്കുന്ന കൃപയുടെ സംഭവമായി ഭവിക്കുന്നതിന് അതിന് ദിശാബോധമേകുകയും ചെയ്യുന്നു. ഈ വേളയിൽ ദൈവം നമ്മോടു പറയാൻ ഉദ്ദേശിക്കുന്നതെന്തെന്നും നമ്മെ ഏതു ദിശയിലേക്കു നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും നമ്മോടുതന്നെ ചോദിക്കാൻ, സിനഡിൽ, യേശു നമ്മെ ക്ഷണിക്കുന്നു. #ശ്രവിക്കുന്നസഭ (#ListeningChurch)”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ട്വിറ്റർ 1

IT: #SantaTeresadiGesù ci insegna che la preghiera non è per sperimentare cose straordinarie, ma per unirci a Cristo. E il segno che questa unione è reale sono le opere di carità.

EN: #SaintTeresaofJesus teaches us that prayer is not to experience extraordinary things, but to unite ourselves to Christ. And the works of charity are the sign that this union is real.

ട്വിറ്റർ  2

IT: Le donne rurali hanno molto da insegnarci su come lo sforzo e il sacrificio ci permettono di costruire reti che assicurino l’accesso agli alimenti, l’equa distribuzione dei beni e la possibilità che ogni essere umano realizzi le sue aspirazioni. #RuralWomenDay

EN: Rural women have much to teach us about how effort and sacrifice enable us to build the fabric that ensures access to food, the equitable distribution of goods, and the possibility for every human being to realise their aspirations. #RuralWomenDay

ട്വിറ്റർ 3

IT: La Parola di Dio ci apre al discernimento. E orienta il #Sinodo perché sia un evento di grazia condotto dallo Spirito Santo, in cui Gesù ci chiama, a interrogarci su cosa ci vuole dire Dio in questo tempo e verso quale direzione vuole condurci. #ChiesaInAscolto

EN: The Word of God summons us to discernment and guides the #Synod, so it may be filled with grace, a healing process guided by the Spirit, in which Jesus calls us to ask what God wants to say to us in this time, and the direction in which he wants to lead us. #ListeningChurch

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2021, 14:35