കാനഡസന്ദർശന ക്ഷണത്തിന് പാപ്പായുടെ പച്ചക്കൊടി!
കാനഡയിൽ ഇടയസന്ദർശനം നടത്തണമെന്ന പ്രാദേശിക കത്തോലിക്കാമെത്രാന്മാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസീസ് സന്നദ്ധത അറിയിച്ചത്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കാനഡ സന്ദർശിക്കുന്നതിനുള്ള സന്നദ്ധത പാപ്പാ വെളിപ്പെടുത്തി.
സന്ദർശനത്തീയതി നിശ്ചയിച്ചിട്ടില്ലെന്ന് പരിശുദ്ധസിംഹാസനത്തിൻറെ ബുധനാഴ്ചത്തെ (27/10/21) പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
നാളുകളായി കാനഡയിൽ, അജപാലനപ്രക്രിയയും തദ്ദേശീയ ജനതയുമായുള്ള അനുരഞ്ജന പ്രക്രിയയും നടന്നുവരുന്ന ഒരു പശ്ചാത്തലവും കണക്കിലെടുത്തുകൊണ്ടുകൂടി അന്നാട്ടിൽ ഇടയസന്ദർശനം നടത്തണമെന്ന പ്രാദേശിക കത്തോലിക്കാമെത്രാന്മാരുടെ ക്ഷണം അനുഭാവപൂർവ്വം സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ സന്നദ്ധത അറിയിച്ചത്.
29 October 2021, 13:31