തിരയുക

പരമാവധി നന്മ ചെയ്യുക: ഫ്രാൻസിസ് പാപ്പാ പരമാവധി നന്മ ചെയ്യുക: ഫ്രാൻസിസ് പാപ്പാ 

കടമകൾ നിർവഹിക്കുക മാത്രമല്ല ദൈവഹിതം: ഫ്രാൻസിസ് പാപ്പാ

ജീവിതത്തിൽ കടമകൾ മാത്രം നിർവ്വഹിക്കുന്നത് മതിയാകില്ലെന്നും ദൈവം ആഗ്രഹിക്കുന്നത് കടമകൾക്കപ്പുറം പ്രവർത്തിക്കുവാനാണെന്നും ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജീവിതത്തിൽ പലപ്പോഴും ധാർമ്മികമായ കടമകൾ മാത്രം ചെയ്യുന്നതുകൊണ്ട് നാം തൃപ്തരാകുന്നു എന്നും, എന്നാൽ യേശു നമ്മിൽനിന്നും ഇതുമാത്രമല്ല പ്രതീക്ഷിക്കുന്നതെന്നും, ഫ്രാൻസിസ് പാപ്പാ ട്വിറ്ററിൽ കുറിച്ചു. ഒക്ടോബർ ഇരുപത്തിയെട്ടിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, ക്രിസ്തു നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്, നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുകയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പലപ്പോഴും, ദൈവകല്പനകൾ അനുസരിക്കുന്നതിലും കുറച്ചു പ്രാർത്ഥനകളിലും നാം തൃപ്തരാകുന്നു എന്ന് എഴുതിയ പാപ്പാ, നമുക്ക് ജീവൻ നൽകിയ ദൈവം നമ്മിൽനിന്ന് അത്യുത്സാഹത്തോടെയുള്ള പ്രവൃത്തികളാണ് ആവശ്യപ്പെടുന്നതെന്നും ഓർമ്മിപ്പിച്ചു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: We often do the bare minimum, whereas Jesus invites us to do the maximum possible. How many times are we satisfied with doing our duties — the precepts, a few prayers — whereas God, who gives us life, asks us for enthusaism in life!

IT: Spesso facciamo il minimo indispensabile, mentre Gesù ci invita al massimo possibile. Quante volte ci accontentiamo dei doveri – i precetti e qualche preghiera – mentre Dio, che ci dà la vita, ci domanda slanci di vita!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2021, 16:43