തിരയുക

പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ 

ദൈവം നൽകിയ സ്വാതന്ത്ര്യത്തിൽ നടക്കുക: ഫ്രാൻസിസ് പാപ്പാ

ദൈവം നമുക്ക് സൗജന്യമായി നൽകിയ സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ 13 ബുധനാഴ്ച്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽവച്ച് നടന്ന പൊതുകൂടിക്കാഴ്ചാ വേളയിൽ, "സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്" എന്ന വിശുദ്ധ പൗലോസ് കത്തിയാക്കാർക്കെഴുതിയ ലേഖനം അഞ്ചാമദ്ധ്യായം ഒന്നാം വാക്യത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണത്തിൽ, ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 13 -ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, പൊതുകൂടിക്കാഴ്ചാവേളയിലെ പ്രഭാഷണത്തിൽ പഠിപ്പിച്ചിരുന്ന ഈ ആശയം പാപ്പാ വീണ്ടും എല്ലാവർക്കുമായി പങ്കുവച്ചത്.

കർത്താവ് നമ്മെയെല്ലാവരെയും അടിമത്തത്തിൽനിന്ന് സൗജന്യമായി മോചിപ്പിക്കുകയും, പൂർണ്ണമായ സ്വാതന്ത്ര്യത്തിൽ ചരിക്കുന്നതിനായി നമ്മെ വഴിയിലേക്ക് നയിക്കുകയും ചെയ്തു എന്നായിരുന്നു പൊതുകൂടിക്കാഴ്ചാസമ്മേളനം (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയ പാപ്പായുടെ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The Lord has liberated us from slavery freely, and set us on the path to walk in the fullness of freedom. #GeneralAudience

IT: Il Signore ci ha liberato dalla schiavitù gratuitamente e ci ha messo sulla strada per camminare nella piena libertà. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2021, 17:06