തിരയുക

ഫ്രാൻസിസ് പാപ്പായുടെ ഇന്നത്തെ പൊതുകൂടിക്കാഴ്ചയിൽനിന്ന് ഫ്രാൻസിസ് പാപ്പായുടെ ഇന്നത്തെ പൊതുകൂടിക്കാഴ്ചയിൽനിന്ന് 

ക്രിസ്തുവിലുള്ള യഥാർത്ഥ സ്വാതന്ത്ര്യം ദൈവസ്നേഹത്താൽ നയിക്കപ്പെടുന്നതാണ്: ഫ്രാൻസിസ് പാപ്പാ

യഥാർത്ഥ സ്വാതന്ത്ര്യം വ്യക്തിതാല്പര്യങ്ങളല്ല അപരന്റെ താല്പര്യങ്ങളാണ് തേടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യഥാർത്ഥ സ്വാതന്ത്ര്യം എന്നത് ക്രിസ്തുവിലുള്ള സ്വാതന്ത്ര്യമാണെന്നും അത് വ്യക്തിപരമായ താല്പര്യങ്ങളല്ല തേടുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. യഥാർത്ഥ സ്വാതന്ത്ര്യം സ്നേഹത്താൽ നയിക്കപ്പെടുന്നതാണെന്നും അത് മറ്റുള്ളവർക്കുള്ള സേവനങ്ങളിലൂടെയാണ് വെളിവാക്കപ്പെടുന്നതെന്നും പാപ്പാ എഴുതി. ഒക്ടോബർ ഇരുപതാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചുനടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, മറ്റുള്ളവർക്കുള്ള സേവനത്തിലൂടെ വെളിവാക്കപ്പെടുന്ന ദൈവസ്നേഹത്തെക്കുറിച്ച് പാപ്പാ പഠിപ്പിച്ചിരുന്നു. വിശുദ്ധ പൗലോസ് ശ്ലീഹ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തെ അധികരിച്ച് നടന്ന പ്രഭാഷണത്തിൽ ക്രൈസ്തവ സ്വാതന്ത്ര്യമായിരുന്നു മുഖ്യവിഷയം. ഇതുമായി ബന്ധപ്പെട്ട് പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ക്രൈസ്തവസ്വതന്ത്ര്യത്തിന്റെ അപരോന്മുഖമായ സ്വഭാവത്തെക്കുറിച്ച് എടുത്തുപറഞ്ഞത്.

പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സേവനത്തിൽ വെളിവാക്കപ്പെടുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയ പാപ്പാ, യഥാർത്ഥ സ്നേഹം നമ്മെ സ്വാതന്ത്രരാക്കുമെന്നും, അത് നന്മ തിരഞ്ഞെടുക്കുവാനും പ്രവർത്തിക്കുവാനും, മറ്റുള്ളവർക്കുവേണ്ടി സേവനം ചെയ്യുവാനും നമ്മെ പ്രേരിപ്പിക്കുമെന്നും തന്റെ സന്ദേശത്തിൽ രേഖപ്പെടുത്തി.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: True freedom - freedom in Christ - does not seek personal interests, but is guided by love and is expressed in service to others, especially to the poor. Love makes us free, it leads us to choose and to do good, it motivates us to serve. #GeneralAudience

IT: La vera libertà  - la libertà in Cristo  - non cerca l'interesse personale, ma è guidata dall'amore e si esprime nel servizio agli altri, in particolare ai poveri. L'amore ci rende liberi, ci porta a scegliere e a fare il bene, ci spinge a servire. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2021, 17:01