തിരയുക

പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ  (AFP or licensors)

പ്രാർത്ഥന വിശ്വാസിയുടെ ജീവശ്വാസം: ഫ്രാൻസിസ് പാപ്പാ

ജീവിതത്തിന് വായു എന്നതുപോലെയാണ് വിശ്വാസജീവിതത്തിന് പ്രാർത്ഥന എന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രാർത്ഥന എന്നത് നമ്മുടെമേൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ടുവരുന്നതിനാണെന്ന് പാപ്പാ എഴുതി. സിനഡിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഒക്ടോബർ 19-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പ്രാർത്ഥനയും പരിശുദ്ധാത്മാവുമായുള്ള പരസ്പരബന്ധത്തെക്കുറിച്ച് പാപ്പാ എഴുതിയത്. നമ്മെ എപ്പോഴും മുന്നോട്ട് നയിക്കുന്ന പരിശുദ്ധാത്മാവിനെ നമ്മിലേക്ക് വിളിച്ചു വരുത്തുന്നത് പ്രാർത്ഥനയാണെന്നും, പ്രാർത്ഥന ജീവശ്വാസം പോലെയാണെന്നുമായിരുന്നു പാപ്പായുടെ സന്ദേശം.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഓരോ യോഗങ്ങളിലും, മറ്റ് സിനഡുകളിലും സഭാ കൂട്ടായ്മകളിലും ഉപയോഗിച്ചിരുന്ന പ്രാർത്ഥനയായിരുന്ന “അദ് സുമുസ് സാങ്തേ സ്èസ്പിരിത്തൂസ്” (Adsumus, Sancte Spiritus) “ഞങ്ങൾ അങ്ങയുടെ മുന്നിൽ നിൽക്കുന്നു”, എന്ന ലത്തീൻ പ്രാർത്ഥനാഗാനവുമായി ബന്ധപ്പെടുത്തിയാണ് പാപ്പാ ഇങ്ങനെ ഒരു സന്ദേശം എഴുതിയത്.

“സ്നേഹത്തിന്റെ പരിശുദ്ധാത്മാവേ വരിക, ദൈവസ്വരം ശ്രവിക്കുന്നതിനായി ഞങ്ങളുടെ ഹൃദയം തുറക്കുക. വിശുദ്ധിയുടെ ആത്മാവേ വരിക, വിശുദ്ധരും വിശ്വാസികളുമായ ജനത്തെ പുതുതാക്കുക. സൃഷ്ടാവായ ആത്മാവേ വരിക, ഭൂമുഖം പുതുതാക്കുക!” എന്ന ഒരു സന്ദേശവും ഇതേ ദിവസം , സിനഡുമായി ബന്ധപ്പെട്ട്, ഫ്രാൻസിസ് പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Prayer is like the oxygen of life. Prayer draws down upon us the presence of the Holy Spirit who always leads us forward. https://www.synod.va/en/documents/adsumus.html

IT: La preghiera è come l’ossigeno della vita. La preghiera è attirare su di noi la presenza dello Spirito Santo che ci porta sempre avanti. https://www.synod.va/it/documents/adsumus.html

20 October 2021, 16:56