തിരയുക

ജർമ്മനിയിൽ നിന്നുള്ള അഞ്ഞൂറോളം യുവ ലൂഥറൻ തീർത്ഥാടകരുടെ സംഘത്തോടൊപ്പം പാപ്പാ... ജർമ്മനിയിൽ നിന്നുള്ള അഞ്ഞൂറോളം യുവ ലൂഥറൻ തീർത്ഥാടകരുടെ സംഘത്തോടൊപ്പം പാപ്പാ...  

പാപ്പാ: ജീവിതത്തിൽ ദൈവത്തിന്‍റെ സ്വരമാധുര്യം ശ്രവിക്കുക

ജർമ്മനിയിൽ നിന്ന് റോമിലേക്കുള്ള എക്യുമെനിക്കൽ തീർത്ഥാടനത്തിനായി എത്തിയ ഒരു കൂട്ടം യുവ ലൂഥറൻ വിശ്വാസികളെ പാപ്പാ സ്വീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജർമ്മനിയിൽ നിന്നുള്ള അഞ്ഞൂറോളം യുവ ലൂഥറൻ തീർത്ഥാടകരുടെ സംഘം ഒക്ടോബര്‍ ഇരുപത്തഞ്ചാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ സ്വാഗതം ചെയ്തപ്പോൾ പാപ്പായെ പാട്ടുപാടി സ്വീകരിച്ചു. അവര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ജീവിതത്തിൽ ദൈവത്തിന്‍റെ സ്വരമാധുര്യം ശ്രവിക്കണമെന്ന് ആഹ്വാനം ചെയ്തു.

"ഒരുമിച്ചായിരിക്കുക നല്ലതാണ്" എന്ന പ്രമേയത്തോടെ അവർ എല്ലാവരും റോമിലേക്ക് തീർത്ഥാടകരായി വന്നതിന് തന്‍റെ സന്തോഷവും നന്ദിയും പാപ്പാ പ്രകടിപ്പിച്ചു. അവരിൽ ചിലർ അഞ്ച് വർഷങ്ങൾക്ക് മുമ്പ പാപ്പായിലേക്ക് ലൂതറിനോടൊപ്പം" എന്ന ശീർഷകവുമായി വത്തിക്കാനിൽ വന്നതിനെയും അനുസ്മരിച്ച പാപ്പാ എന്നാൽ ഇന്ന് താൻ അനേകം പുതുമഖങ്ങളെ കാണുന്നുവെന്നും കൂട്ടിചേർത്തു. ആദരണിയമായ വാക്കുകകളിൽ ആശംസകൾ അർപ്പിച്ച ലാൻടെസ്ബിഷോഫ് ക്രാമർ എന്ന വ്യക്തിക്ക് നന്ദി പറയുകയും ഈ കൂടികാഴ്ച്ചയുടെ ആരംഭത്തിൽ അവർ ആലപിച്ച സംഘ ഗാനത്തെ അഭിനന്ദിച്ചുകൊണ്ടുമാണ് പാപ്പാ ആരംഭിച്ചത്.ഒരു ഗായക സംഘത്തിൽ ആരും തനിച്ച് പാടുന്നില്ല എന്നും പരസ്പരം കേൾക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പാപ്പാ  ഓർമ്മിപ്പിച്ചു. ഈ ശ്രവണം സഭയെ ശ്രവിക്കുന്നതിനും നമ്മെ സംലഭ്യരാക്കും. ഈ "ശ്രവിക്കലിനെ" നാം സിനഡൽ പ്രക്രിയയിലൂടെ വീണ്ടും അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്‍റെ മധുര ഗീതം കേൾക്കാൻ കഴിയട്ടെ

ദൈവം അവരുടെ ജീവിതത്തിൽ രചിച്ച  ദൈവത്തിന്‍റെ സംഗീതം അവരോടു ശ്രവിക്കാൻ ആവശ്യപ്പെട്ട പാപ്പാ അവരുടെ ശ്രവണ പുടങ്ങളെ മാത്രമല്ല ഹൃദയത്തെയും തുറക്കുവാൻ ആവശ്യപ്പെട്ടു. ഹൃദയം തുറന്ന് പാടുന്ന വ്യക്തി അയാളറിയാതെ തന്നെ ദൈവരഹസ്യത്തെ സ്പർശിക്കുന്നു. ഈ രഹസ്യമാണ് സ്നേഹം. ആ സ്നേഹമാണ് യേശുക്രിസ്തുവിൽ നിറഞ്ഞു തനിമയോടെ കാണുന്ന സുന്ദര ശബ്ദം, പാപ്പാ പറഞ്ഞു. ദൈവ സ്നേഹത്തിന്‍റെ ഈ മധുര ഗീതത്തെ ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യണം. അങ്ങനെ വിവിധ സ്വരങ്ങൾ ചേർന്ന്  ഒരു സംഗീതമാകുന്നത് പോലെ എക്യൂമെനിസം ജർമ്മനിയിലും ലോകത്തിന്‍റെ വിവിധ ഭാഗത്തിലും കടന്നു വരട്ടെ എന്ന് പാപ്പാ ആശംസിച്ചു. അവരെയും അവരുടെ കുടുംബങ്ങളെയും   ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു  കൊണ്ടും തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന് പതിവ് അഭ്യർത്ഥനയോടും കൂടിയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2021, 15:31