തിരയുക

നാമെല്ലാവരും സഹോദരങ്ങൾ. നാമെല്ലാവരും സഹോദരങ്ങൾ. 

നാമെല്ലാവരും സഹോദരങ്ങൾ, ഇനി "മറ്റുള്ളവർ" എന്നൊന്നില്ല !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അപരരല്ല, മറിച്ച്, വൈവിധ്യസമ്പുഷ്ടമായ ഒരു മഹാ “നമ്മൾ” ഉണ്ടാകുന്നതിനായി അത്യുന്നതനോടു പ്രാർത്ഥിക്കാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ശനിയാഴ്ച (25/09/21)  കുറിച്ച ട്വിറ്റർ സന്ദേത്തിലാണ് ഫ്രാൻസീസ് പാപ്പാ “ഒരുമയുടെ” ഈ മാനം എടുത്തുകാട്ടുന്നത്.

പാപ്പാ കണ്ണിചേർത്ത പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“നാമെല്ലാവരും സഹോദരിസഹോദരങ്ങളാണ്! പരീക്ഷണത്തിൻറെ ഈ കാലഘട്ടാനന്തരം ഇനി, "മറ്റുള്ളവർ" എന്നത് ഇല്ലാതിരിക്കുന്നതിനും, വൈവിധ്യസമ്പന്നമായ ഒരു വലിയ "നമ്മൾ" ഉണ്ടാകുന്നതിനുമായി നമുക്ക് അത്യുന്നതനോട് പ്രാർത്ഥിക്കാം.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Siamo sorelle e fratelli, tutti! Preghiamo l’Altissimo che, dopo questo tempo di prova, non ci siano più “gli altri”, ma un grande “noi” ricco di diversità.

EN: All of us are brothers and sisters! Let us pray to the Most High that, after this time of trial, there may no longer be “others”, but rather, a great “we”, rich in diversity.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2021, 13:30