തിരയുക

കരുതലിൻറെ പാരസ്പര്യം കരുതലിൻറെ പാരസ്പര്യം 

പാപ്പാ:പരസ്പര കരുതലില്ലാതെ ലോകത്തെ സൗഖ്യമാക്കാനാകില്ല!

പാപ്പായുടെ ട്വിറ്റർ സന്ദേശം - പരസ്പര ബന്ധവും കരുതലും സൃഷ്ടിയുടെ പരിപാലനവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം എത്രയേറെ വേധ്യരാണെന്ന് കോവിദ് 19 പകർച്ചവ്യാധി എടുത്തുകാട്ടുന്നുവെന്ന്  മാർപ്പാപ്പാ.

വെള്ളിയാഴ്‌ച (03/09/21) കണ്ണിചേർത്ത ട്വിറ്റർസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നമ്മുടെ ഈ അവസ്ഥയെക്കുറിച്ച് ആവർത്തിച്ചോർമ്മിപ്പിക്കുന്നത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“നാമെല്ലാവരും എത്രത്തോളം ദുർബ്ബലരും പരസ്പരം കൂട്ടിയിണക്കപ്പെട്ടവരുമാണെന്ന് മഹാമാരി എടുത്തുകാട്ടുന്നു. സൃഷ്ടി ഉൾപ്പെടെ, ഏറ്റവും എളിയവരും ഏറ്റവും കൂടുതൽ ആഘാതമേറ്റവരും മുതൽ എല്ലാവരെയും നാം പരസ്പരം പരിപാലിച്ചില്ലെങ്കിൽ, നമുക്ക് ലോകത്തെ സുഖപ്പെടുത്താൻ കഴിയില്ല”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La pandemia ha messo in risalto quanto siamo tutti vulnerabili e interconnessi. Se non ci prendiamo cura l’uno dell’altro, a partire dagli ultimi, da coloro che sono maggiormente colpiti, incluso il creato, non possiamo guarire il mondo.

EN: The pandemic has highlighted how vulnerable and interconnected everyone is. If we do not take care of one another, starting with the least, with those who are most impacted, including creation, we cannot heal the world.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2021, 13:25