തിരയുക

മധ്യ മെക്സിക്കൻ സംസ്ഥാനമായ ക്യൂറെറ്റാരോയീലെ റ്റെക്ക്യൂസ്ക്ക്യൂയപ്പാന്‍ നഗരം വെള്ളപൊക്കത്തില്‍... മധ്യ മെക്സിക്കൻ സംസ്ഥാനമായ ക്യൂറെറ്റാരോയീലെ റ്റെക്ക്യൂസ്ക്ക്യൂയപ്പാന്‍ നഗരം വെള്ളപൊക്കത്തില്‍... 

മെക്സിക്കോയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പാപ്പായുടെ പ്രാര്‍ത്ഥന

വിദേശ രാജ്യങ്ങളിൽ അന്യായമായി തടവിലാക്കപ്പെട്ടവരെയും പാപ്പാ അനുസ്മരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

മെക്സിക്കോയിലെ ഹിഡാൽഗോ സംസ്ഥാനത്ത് ഉണ്ടായ  വെള്ളപ്പൊക്കത്തിൽ തെരുവുകളിലൂടെ കുത്തിയൊഴുകിയ  ജലം  കെട്ടിടങ്ങളിലേക്കും ഇരച്ചുകയറി. അക്കൂട്ടത്തിൽ മെക്സിക്കൻ സാമൂഹ്യ സുരക്ഷാ സ്ഥാപനം നടത്തുന്ന ആശുപത്രിയിലും വെള്ളം കയറുകയും 17 പേറോളം പേര്‍ മരണമടയുകയും ചെയ്തു. 

സെപ്റ്റംബർ 19ന് വി.പത്രോസിന്‍റെ ചത്വരത്തിൽ നടത്തിയ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം തൂലാ ആശുപത്രിയിലുള്ളവരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകമായി അനുസ്മരിച്ച പാപ്പാ അവർക്ക് തന്‍റെ സാമിപ്യമറിയിക്കുകയും ചെയ്തു. ധാരാളം കോവിഡ് രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരുന്ന ആശുപത്രിയിലെ  വൈദ്യുതി വിതരണവും തകരാറിലാവുകയും 17 രോഗികളെ മരണം അപഹരിക്കുകയും ചെയ്തു.

കുടുംബത്തിൽ നിന്നും വിദൂരത്തായവർക്കു വേണ്ടി പ്രാർത്ഥന.

വിദേശ രാജ്യങ്ങളിൽ അന്യായമായി തടങ്കലിൽ കിടക്കുന്നവർക്ക് വേണ്ടിയും ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചു. നിർഭാഗ്യവശാൽ ധാരാളം ഇത്തരം സംഭവങ്ങളുണ്ടെന്നും എല്ലാം വൈവിധ്യമാർന്നതും പലപ്പോഴും സങ്കീർണ്ണവുമാണെന്നും പറഞ്ഞ പാപ്പാ ഇവരെല്ലാം എത്രയും വേഗം കുടുംബത്തിൽ തിരിച്ചെത്താനിടയാകട്ടെ എന്നും ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2021, 10:27