തിരയുക

മെച്ചപ്പെട്ട ഒരു ലോകത്തിലേക്ക് അറിവിന്റെ വെളിച്ചം മെച്ചപ്പെട്ട ഒരു ലോകത്തിലേക്ക് അറിവിന്റെ വെളിച്ചം 

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ

ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക കാര്യങ്ങൾക്കുവേണ്ടിയുള്ള സംഘടനയുടെ (UNESCO) അന്താരാഷ്ട്ര സാക്ഷരതാദിനമായ സെപ്തംബര് 8-ന്, വിദ്യാഭ്യാസത്തിന് സമൂഹത്തിന്റെ വളർച്ചയിലുള്ള പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറഞ്ഞ് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്തംബർ 8-ന് ലോകസാക്ഷരതാദിനം (#WorldLiteracyDay) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ ട്വിറ്റർ സന്ദേശത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന് സമൂഹത്തിന്റെ വളർച്ചയിലുള്ള പ്രാധാന്യത്തെക്കുറിച്ചും പാപ്പാ എഴുതി. ചരിത്രത്തെയും ലോകത്തെയും കൂടുതൽ മനുഷ്യവത്കരിക്കുന്നതിനുള്ള പ്രധാനപ്പെട്ടതും ഏറ്റവും ഫലപ്രദവുമായ മാർഗങ്ങളിൽ ഒന്ന് വിദ്യാഭ്യാസമാണെന്ന് പാപ്പാ ഓർമിപ്പിച്ചു.

വിദ്യാഭ്യാസം എന്നത് തലമുറകളിൽനിന്ന് തലമുറകളിലേക്ക് ഓരോ കാലങ്ങളിലും കൈമാറ്റംചെയ്യപ്പെടുന്ന സ്നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാര്യംകൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നതിനുവേണ്ടി 1966 ലാണ് യുനെസ്കോ ലോകസാക്ഷരതാദിനം സ്ഥാപിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Education is one of the most effective ways of making our world and history more human. Education is above all a matter of love and responsibility handed down from one generation to another. #WorldLiteracyDay

IT: L'educazione è una delle vie più efficaci per umanizzare il mondo e la storia. L'educazione è soprattutto una questione di amore e di responsabilità che si trasmette nel tempo di generazione in generazione. #GiornataDellAlfabetizzazione

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2021, 16:26