തിരയുക

എല്ലാവർക്കും നന്ദി: വത്തിക്കാനിലേക്ക് തിരികെയുള്ള യാത്രയിൽനിന്ന് എല്ലാവർക്കും നന്ദി: വത്തിക്കാനിലേക്ക് തിരികെയുള്ള യാത്രയിൽനിന്ന് 

അപ്പസ്തോലികയാത്രയുടെ വിജയത്തിൽ എല്ലാവർക്കും നന്ദി: ഫ്രാൻസിസ് പാപ്പാ

മുപ്പത്തിനാലാമത് അപ്പസ്തോലികയാത്രയുടെ പര്യവസാനത്തിൽ ദൈവത്തിനും,തന്റെ യാത്രയിൽ സഹായിച്ച എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ നന്ദി രേഖപ്പെടുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"ഈ യാത്ര നടപ്പിലാക്കാൻ എന്നെ അനുവദിച്ചതിന് ദൈവത്തിന് നന്ദി" എന്ന് സെപ്റ്റംബർ 15-ന് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. ഈ ഒരു കാര്യത്തിൽ തന്നെ വിവിധ രീതികളിൽ സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച് പ്രാർത്ഥനായാൽ സഹായിച്ചവർക്കും പാപ്പാ നന്ദി പറഞ്ഞു.

നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിൽ ഞാൻ പേറുന്നു എന്ന് എഴുതിയാണ് അപ്പസ്തോലികയാത്ര (#ApostolicJourney) എന്ന ഹാഷ്‌ടാഗോടുകൂടിയ തന്റെ സന്ദേശം പാപ്പാ  അവസാനിപ്പിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: I gave thanks to God for having allowed me to accomplish this #ApostolicJourney. I am grateful to all who, in different ways, have cooperated, above all by their prayers.  I carry you in my heart.

IT: Rendo grazie a Dio per avermi permesso di compiere questo #ViaggioApostolico. Sono grato a tutti coloro che in diversi modi hanno collaborato, specialmente con la preghiera. Vi porto tutti nel cuore.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2021, 15:57