തിരയുക

നമുക്കായി സംരക്ഷിക്കപ്പെടേണ്ട ഭൂമി നമുക്കായി സംരക്ഷിക്കപ്പെടേണ്ട ഭൂമി 

പ്രകൃതി: ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ

ഭൂമിയിലെ അസന്തുലിതാവസ്ഥകളെ തരണം ചെയ്യാനും, ഭൂമിക്കേകിയ മുറിവുകൾ ഭേദപ്പെടുത്താനും ഇനിയും സമയമുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നമ്മുടെ പൊതുഭാവനമായ ഭൂമിയെ നമ്മൾ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ അതിന് പരിഹാരം ചെയ്യാൻ ഇനിയും നമുക്ക് സാധിക്കുമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ലോകം ഓസോൺ ദിനമായി ആചരിച്ച സെപ്റ്റംബർ 16-നാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ ട്വിറ്ററിൽ കുറിച്ചത്. ഉറച്ച തീരുമാനങ്ങളെടുത്ത് പ്രവർത്തിച്ചാൽ  പ്രതീക്ഷയ്ക്ക് ഇനിയും കാരണങ്ങളുണ്ടെന്ന് തന്റെ സന്ദേശത്തിൽ എഴുതിയ പാപ്പാ, പക്ഷെ അവ ഉടൻതന്നെ വേണമെന്നും കൂട്ടിച്ചേർത്തു. പ്രകൃതിയുടെ നഷ്ടപ്പെട്ടുപോയ അസന്തുലിതാവസ്ഥയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുവാനും, അങ്ങനെ പ്രതീക്ഷയുടെ സാദ്ധ്യതകൾ ഇനിയും നമുക്ക് മുന്നിൽ തുറന്നുകിടപ്പുണ്ടെന്നുമാണ് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്. സൃഷ്ടിയുടെ സമയം (#SeasonofCreation), ഓസോൺദിനം (#OzoneDay) എന്നീ ഹാഷ്ടാഗുകളോടെയാണ് പാപ്പാ ഹരിതാഭവും കൂടുതൽ വാസയോഗ്യവുമായ ഒരു ഭൂമിയെ മുന്നിൽക്കണ്ട് ഈ ഒരു സന്ദേശം അയച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: We have severely harmed the Earth, our common home. Yet we have reasons for hope. The effects of the present imbalance can only be reduced by our decisive action, here and now. #SeasonofCreation #OzoneDay

IT: Abbiamo profondamente ferito la Terra, la nostra casa comune. Tuttavia abbiamo ancora ragioni per sperare: gli effetti dell'attuale squilibrio possono essere attenuati con le nostre azioni concrete, qui ed ora. #TempoDelCreato #OzoneDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2021, 15:27