തിരയുക

ഫ്രാൻസിസ് പാപ്പായും ചിലി പ്രസിഡന്റ് സെബസ്ത്യാൻ പിഞ്ഞേറ എച്ചെനിക്കെയും ഫ്രാൻസിസ് പാപ്പായും ചിലി പ്രസിഡന്റ് സെബസ്ത്യാൻ പിഞ്ഞേറ എച്ചെനിക്കെയും 

ചിലിയുടെ പ്രസിഡന്റ് വത്തിക്കാനിൽ

ഫ്രാൻസിസ് പാപ്പാ, ചിലി റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സെബസ്ത്യാൻ പിഞ്ഞേറ എച്ചെനിക്കെ (Sebastián Piñera Echenique) യെ വത്തിക്കാനിൽ സ്വീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ 9-)o തീയതി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെത്തിയ ചിലി പ്രസിഡണ്ടിനെ പരിശുദ്ധപിതാവ് സ്വീകരിച്ചു.
പാപ്പായുമായുള്ള കണ്ടുമുട്ടലിനുശേഷം പ്രസിഡണ്ട് എച്ചെനിക്കെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, അഭിവന്ദ്യ കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യാലയത്തിന്റെ തലവൻ ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ (ARCHBISHOP PAUL RICHARD GALLAGHER) എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
സൗഹാർദ്ദപരമായ വിവിധർച്ചകളിൽ സംഭാഷണങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന നല്ല ഉഭയകക്ഷിബന്ധത്തെക്കുറിച്ചും, സമാധാനം, സാമൂഹിക നീതി, പാവപ്പെട്ടവരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, ദുർബലരായ ആളുകളുടെയും സംരക്ഷണം ഇവയ്ക്കുവേണ്ടിയുള്ള രണ്ടു രാജ്യങ്ങളുടെയും ശ്രമങ്ങൾ എന്നിവയെക്കുറിച്ചും ഇരുകൂട്ടരും സംതൃപ്തി പ്രകടിപ്പിച്ചു.
ചിലിയുടെ ആഭ്യന്തരകാര്യങ്ങളുമായി ബന്ധപ്പെട്ട, സാമൂഹിക-സാമ്പത്തിക വികസനങ്ങൾ, ഭരണഘടനയുടെ പരിഷ്കരണ പ്രക്രിയ, കത്തോലിക്കാ സഭയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന സംഭാവനകൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി രാഷ്ട്രവും സഭയും തമ്മിൽ ശാന്തമായ സഹകരണം പ്രതീക്ഷിക്കുന്നതായി സഭാപ്രതിനിധികൾ അറിയിച്ചു.
അന്താരാഷ്ട്ര, പ്രാദേശിക സമകാലിക സംഭവങ്ങൾ സംബന്ധിച്ചും, ലോകത്ത് സമാധാനവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ സംബന്ധിച്ചുമുള്ള ഇരുഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കൈമാറാൻ വത്തിക്കാനിൽ വച്ച് നടന്ന ഈ ചർച്ചകൾ വേദിയായി.
ചിലി പ്രസിഡണ്ടിന്റെ സന്ദർശനം സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്രമാധ്യമങ്ങൾക്കായി നൽകപ്പെട്ടത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2021, 14:06