തിരയുക

ഫ്രാൻസിസ് പാപ്പാ നാടോടിസമൂഹത്തെ സന്ദർശിക്കുന്നു ഫ്രാൻസിസ് പാപ്പാ നാടോടിസമൂഹത്തെ സന്ദർശിക്കുന്നു 

കുറവുകളുള്ളയിടങ്ങളിൽ ക്രിസ്തു വസിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിനെ കണ്ടുമുട്ടാൻ തങ്ങളുടെ സുരക്ഷിതത്വങ്ങളിൽനിന്ന് പുറത്തേക്കിറങ്ങാൻ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പാർശ്വവൽക്കരിക്കപ്പെട്ടവരെ കാണാൻ പോകുന്നതിൽ നിങ്ങൾ ഭയപ്പെടേണ്ടന്നും, അവിടെ ക്രിസ്തുവിനെയാണ് നിങ്ങൾ കണ്ടെത്തുകയെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി കിഴക്കൻ സ്ലോവാക്കിയയിലെ കോഷിത്സെ നഗരത്തിനടുത്ത് ല്യൂനിക് IX പ്രദേശത്ത് വച്ച് അവിടെയുള്ള  നാടോടിവർഗ്ഗത്തിൽപ്പെട്ട പാവപ്പെട്ടവരെ ഫ്രാൻസിസ് പാപ്പാ സന്ദർശിച്ചിരുന്നു.

ക്രിസ്തു നിങ്ങളെ കാത്തിരിക്കുന്നത് സുഖലോലുപതയുടെയിടങ്ങളിലല്ല മറിച്ച് ദുർബലമായ ഇടങ്ങളിലാണെന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെ പറഞ്ഞ പാപ്പാ, അധികാരത്തെക്കാളുപരി സേവനം ഉള്ളിടങ്ങളിലാണ് അവനെ കണ്ടെത്താനാകുക എന്നും കൂട്ടിച്ചേർത്തു.

അപ്പസ്തോലികയാത്ര (#ApostolicJourney) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം അയച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Do not be afraid to go out to encounter the marginalized. You will find that you are going out to meet Jesus. He awaits you wherever there is need, not comfort; wherever service rules, not power. Those are the places where he will be found. #ApostolicJourney

IT: Non abbiate paura di uscire incontro a chi è emarginato. Vi accorgerete di uscire incontro a Gesù. Egli vi attende là dove c’è fragilità, non comodità; dove c’è servizio, non potere. Lì c’è Lui. #ViaggioApostolico

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2021, 15:18