തിരയുക

പാപ്പാ യുവജനങ്ങളോടൊപ്പം: സ്ലോവാക്കിയയിൽനിന്ന് പാപ്പാ യുവജനങ്ങളോടൊപ്പം: സ്ലോവാക്കിയയിൽനിന്ന് 

ജീവിതം ധന്യമാക്കാൻ സ്‌നേഹവും ധീരതയും ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പാ

ക്രൂശിതനായ ക്രിസ്തുവിൽ തോൽപ്പിക്കപ്പെട്ട സ്നേഹമാണ് നാം കണ്ടുമുട്ടുന്നതെന്നും കുറവുകളില്ലാതെ, ജീവൻ പൂർണ്ണമായും മറ്റുള്ളവർക്ക് വേണ്ടി നൽകാനുള്ള ധൈര്യമാണ് അവിടെയുള്ളതെന്നും ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്തംബർ 14-ന് സ്ലൊവാക്ക്യയിലെ യുവജനങ്ങളെ കണ്ടുമുട്ടിയ പാപ്പാ അവരോട് ക്രിസ്തുവിലേക്ക് നോക്കി വിശ്വാസം ജീവിക്കാൻ ഉദ്ബോധിപ്പിച്ചിരുന്നു.

അപ്പസ്തോലികയാത്ര (#ApostolicJourney) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് യുവജനങ്ങളോട് തന്നെത്തന്നെ പൂർണ്ണമായി നൽകുന്ന ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പാപ്പാ പറഞ്ഞത്.

തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി, വിശുദ്ധകുരിശിന്റെ പുകഴ്ചയുടെ തിരുനാൾദിനമായ സെപ്റ്റംബർ പതിനാലിന്, സ്ലോവാക്കിയയിലെ പ്രെഷോവ് നഗരത്തിൽ ബൈസന്റൈൻ ആരാധനാക്രമത്തിൽ വിശുദ്ധബലിയർപ്പണം നടത്തവേ അവിടെ കൂടിയിരുന്ന ഏതാണ്ട് അറുപതിനായിരത്തോളം ആളുകളോട് ക്രിസ്തുവിന്റെ കുരിശിന്റെ സന്ദേശത്തെക്കുറിച്ച് പാപ്പാ പ്രസംഗിച്ചിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: For our life to be great, we need love and heroism. If we look to the crucified Jesus, we find both boundless love and the courage to give one’s life to the utmost, without half-measures. #ApostolicJourney

IT: Per fare grande la vita ci vogliono amore ed eroismo. Guardiamo a Gesù, guardiamo al Crocifisso: un amore sconfinato e il coraggio di dare la vita fino alla fine, senza mezze misure. #ViaggioApostolico

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2021, 16:26