തിരയുക

മനുഷ്യരും പ്രകൃതിയും  ഫയൽ ചിത്രം മനുഷ്യരും പ്രകൃതിയും ഫയൽ ചിത്രം 

പാരിസ്ഥിതികവും സാമൂഹികവുമായ സമീപനം: ഫ്രാൻസിസ് പാപ്പാ

ഒരു യഥാർത്ഥ പരിസ്ഥിതിക സമീപനത്തിന് സമൂഹത്തെ മറക്കാനാകില്ലെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നീതി എന്ന ഒരു ആശയം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മറക്കരുതെന്നും, ഭൂമിയുടെ വിലാപത്തിനൊപ്പം പാവപ്പെട്ടവന്റെ നിലവിളിയെയും കേൾക്കണമെന്നും പാപ്പാ പറഞ്ഞു. സൃഷ്ടിയുടെ സമയം എന്ന ഹാഷ്‌ടാഗോടുകൂടി, പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് അയച്ച ട്വിറ്റർ സന്ദേശത്തിലാണ്, മനുഷ്യരെയും പ്രകൃതിയെയും ഒരുമിച്ച് കാണുന്ന ഒരു നിലപാടിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ എഴുതിയത്. ഒരു യഥാർത്ഥ പാരിസ്ഥിതിക സമീപനം എല്ലായ്പ്പോഴും ഒരു സാമൂഹിക സമീപനമായി മാറുന്നു എന്ന് പാപ്പാ സ്പെറ്റംബർ 11-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ എഴുതി.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: A true ecological approach always becomes a social approach that must integrate justice in debates on the environment, so as to hear both the cry of the earth and the cry of the poor. #SeasonOfCreation

IT: Un vero approccio ecologico diventa sempre un approccio sociale, che deve integrare la giustizia nelle discussioni sull’ambiente, per ascoltare tanto il grido della terra quanto il grido dei poveri. #TempodelCreato

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2021, 17:01