തിരയുക

ബുഡാപെസ്റ്റ്-സ്ലൊവാക്കിയ അപ്പസ്തോലിക യാത്ര

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്തോലിക യാത്രയുടെ ഒന്നാം ദിവസത്തെ ചില ദൃശ്യങ്ങൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബുദാപെസ്റ്റ്-സ്ലൊവാക്കിയ അപ്പസ്തോലികയാത്രയുടെ ഭാഗമായി പന്ത്രണ്ടാം തീയതി ഞായറാഴ്ച ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ എത്തിയ പാപ്പാ, ഫൈൻ ആർട്സ് മ്യൂസിയത്തിൽ എത്തുകയും അവിടെവച്ച് വിവിധ രാഷ്ട്രീയ, മത നേതാക്കളെ കാണുകയും ചെയ്തു.

52 -ാമത് അ ന്താരാഷ്ട്ര ദിവ്യകാരുണ്യസമ്മേളനത്തിന്റെ അവസാനഭാഗമായ വിശുദ്ധബലിയർപ്പണത്തോടെ പാപ്പായുടെ സന്ദർശനത്തിന്റെ ആദ്യഭാഗം പൂർത്തിയായി. 

തുടർന്ന്, വിമാനമാർഗ്ഗം ബുദാപെസ്റ്റിൽനിന്ന് സ്ലൊവാക്കിയയുടെ തലസ്ഥാനമായ ബ്രാത്തിസ്ലാവയിലെത്തിയ പാപ്പാ നൂൺഷ്യേച്ചറിൽ  എത്തുകയും അവിടെവച്ച് എക്യൂമെനിക്കൽ സമിതികളെ കണ്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2021, 08:49