തിരയുക

Vatican News
ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.  (Vatican Media)

പാപ്പായുടെ സ്ലോവാക്കിയയിലേക്കുള്ള സന്ദർശനം സന്തോഷം പകരുന്നു

പാപ്പായുടെ സ്ലോവാക്കിയയിലേക്കുള്ള സന്ദർശനം "സന്തോഷകരമായ വാർത്ത" സമ്മാനിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് സ്റ്റനിസ്ലാവ് സ്വോളെൻസ്കി വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാ൯സിസ് പാപ്പായുടെ മുൻഗാമിയായിരുന്ന വി. ജോൺ പോൾ രണ്ടാമന്റെ സന്ദർശനം അനുസ്മരിച്ച മെത്രാപ്പോലീത്താ, ഇപ്പോൾ ഫ്രാൻസിസ് പാപ്പായും വരുമെന്നറിയുമ്പോൾ അപ്പോസ്തലരുടെ പിൻഗാമികൾ സ്ലോവാകിയയിലേക്ക് വരുമെന്ന് ഒരിക്കൽ കൂടി തങ്ങൾക്ക് പറയാൻ കഴിയും എന്നറിയിച്ചു. വിശ്വാസത്തിന്റെ അഗ്രദൂതരും തങ്ങളെ പാപ്പായെ ബഹുമാനിക്കാൻ പഠിപ്പിച്ചവരും തങ്ങളുടെ വിശുദ്ധരുമായ സിറിളിന്റെയും മെത്തോഡിയൂസിന്റെയും തിരുനാളോടനുബന്ധിച്ച് ഈ പ്രഖ്യാപനം വന്നതും പത്രോസിന്റെ പിൻഗാമിയെ സ്വാഗതം ചെയ്ത് തങ്ങളുടെയിൽ സ്വീകരിക്കാൻ കഴിയും എന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു. ഫ്രാൻസിസ് പാപ്പായുടെ സന്ദേശം ശ്രവിക്കാൻ ആന്തരികമായി ഒരുങ്ങാനാരംഭിക്കാൻ എല്ലാവരേയും അദ്ദേഹം ആഹ്വാനം ചെയ്തു. പാപ്പായുടെ സന്ദർശനം സഹിക്കുന്നവരുടെയും സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവരുടെയും ഭൗതീകവും ആത്മീയവുമായ ആവശ്യങ്ങളുള്ളവരുടെയും നേർക്കുള്ള സംവേദനക്ഷമതയുടെ സന്ദേശമാണ് നൽകുന്നതെന്ന് ബ്രാട്ടിസ്ലാവിലെ മെത്രാപ്പോലിത്തയായ അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ നന്മയ്ക്കായുള്ള പാപ്പായുടെ ആശങ്കകളും യുവജനങ്ങളുടെ നേർക്കുള്ള അവബോധവും ആർച്ചുബിഷപ്പ്എ ടുത്തു പറഞ്ഞു. തീർച്ചയായും ഇതൊക്കെയായിരിക്കും പാപ്പായുടെ സന്ദർശനത്തിന്റെ പ്രമേയങ്ങളെന്നും ഒരു വലിയ ആത്മീയമായ ശക്തിപ്പെടൽ നമുക്ക് പ്രതീക്ഷിക്കാം എന്ന പ്രത്യാശയും പങ്കുവച്ചു.

05 July 2021, 18:57