തിരയുക

പാപ്പായുടെ വീഡിയൊ സന്ദേശം,അർജന്തീനയിലെ ക്രൈസ്തവ വ്യവസായ അധിപന്മാരുടെ സമിതിയുടെ വാർഷികയോഗത്തിന്. പാപ്പായുടെ വീഡിയൊ സന്ദേശം,അർജന്തീനയിലെ ക്രൈസ്തവ വ്യവസായ അധിപന്മാരുടെ സമിതിയുടെ വാർഷികയോഗത്തിന്. 

അഷ്ടസൗഭാഗ്യങ്ങൾ:ക്രിസ്തീയ സാമ്പത്തിക വീക്ഷണത്തിൻറെ അടിത്തറ!

സമ്പദ്ഘടന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുറ്റതായിരിക്കണം, പ്രത്യേകിച്ച്, കോവിദ് 19 മഹാമാരി തൊഴിൽ സാധ്യതകൾ അപഹരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമ്പദ്ഘടന സാമൂഹ്യമാനമുള്ളതായിരിക്കണമെന്ന് മാർപ്പാപ്പാ.

അർജന്തീനയിലെ ക്രൈസ്തവ വ്യവസായ അധിപന്മാരുടെ സമിതിയുടെ വാർഷികയോഗത്തിന് നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

സമ്പദ്ഘടനയെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണം പുറജാതീയദർശനത്തിലൊ സൈദ്ധാന്തിക ദർശനത്തിലൊ നിന്ന് വ്യത്യസ്തമാണെന്നും ക്രീസ്തീയ വീക്ഷണത്തിൻറെ അടിസ്ഥാനം യേശുവിൻറെ അഷ്ടസൗഭാഗ്യങ്ങളാണെന്നും പാപ്പാ പറയുന്നു.

നീതി വാഴുന്ന, സാമ്പത്തിക സാമൂഹ്യ സമത്വമുള്ള ഒരു സമൂഹത്തിൻറെ നിർമ്മിതിക്കായി സകലരുടെയും, അതായത്, തൊഴിലാളി സംഘടനകളുടെയും വ്യവസായികളുടെയും തൊഴിലാളികളുടെയും തൊഴിൽ പ്രസ്ഥാനങ്ങളെ നയിക്കുന്നവരുടെയുമെല്ലാം, പങ്കാളിത്തം ആവശ്യമാണെന്നും സാമൂഹ്യസമ്പദ്ഘടനയുടെ സരണിയാണ് നാം പിൻചെല്ലേണ്ടതെന്നും പാപ്പാ വ്യക്തമാക്കുന്നു.

സമ്പദ്ഘടന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുറ്റതായിരിക്കേണ്ടതിൻറെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു കാട്ടുന്നു, പ്രത്യേകിച്ച്, കോവിദ് 19 മഹാമാരി തൊഴിൽ സാധ്യതകൾ അപഹരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ.

02 July 2021, 12:21