തിരയുക

 ഫ്രാൻസീസ് പാപ്പാ 2018-ൽ സ്ലൊവാക്യയിൽ നിന്നെത്തിയ ഗ്രീക്ക് കത്തോലിക്കരെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിൽ 06/10/2018., ഫയൽ ചിത്രം ഫ്രാൻസീസ് പാപ്പാ 2018-ൽ സ്ലൊവാക്യയിൽ നിന്നെത്തിയ ഗ്രീക്ക് കത്തോലിക്കരെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിൽ 06/10/2018., ഫയൽ ചിത്രം 

പാപ്പായുടെ അടുത്ത വിദേശ അപ്പസ്തോലിക പര്യടന വേദി സ്ലൊവാക്യ!

ഫ്രാൻസീസ് പാപ്പായുടെ സ്ലൊവാക്യ ഇടയസന്ദശനം 2021 സെപ്റ്റമ്പർ 12-15 വരെ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ സ്ലൊവാക്യയിൽ ഇടയസന്ദശനം നടത്തും.

ജൂലൈ നാലാം തീയതി ഞാറാഴ്ച (04/07/21) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാത്ഥനാ വേളയിലാണ് തൻറെ ഈ തീരുമാനം ഫ്രാൻസീസ് പാപ്പാ വെളിപ്പെടുത്തിയത്.

ദൈവം തിരുമനസ്സാകുമെങ്കിൽ, അടുത്ത സെപ്റ്റംബർ 12 മുതൽ 15 വരെ, താൻ സ്ലൊവാക്യയിൽ ഇടയസന്ദർശനം നടത്തുമെന്ന് പാപ്പാ പറഞ്ഞു.

സെപറ്റംബർ 12-നു രാവിലെ, താൻ, ഹങ്കറിയിലെ ബുഡാപെസ്റ്റിൽ, അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന സമൂഹദിവ്യബലി അർപ്പിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

ഈ യാത്രയ്ക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്ന എല്ലാവർക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

06 July 2021, 09:21