ക്യാൻസർ രോഗികളായ കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കഴിഞ്ഞദിവസം ജൂലൈ പതിമൂന്നാം തീയതി ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ ക്യാൻസർ രോഗികളായ കുട്ടികളെ സന്ദർശിച്ചു. ജൂലൈ നാലാം തീയതി നടന്ന ഓപ്പറേഷന് ശേഷം ആശുപത്രിയിൽ ആയിരുന്നപ്പോഴാണ് പാപ്പാ, താൻ കഴിഞ്ഞിരുന്ന അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് (Policlinico Agostino Gemelli) ആശുപത്രിയിലെ തന്നെ കുട്ടികൾക്കായുള്ള ക്യാൻസർ വാർഡിലെത്തി കുട്ടികളെ കണ്ടത്. ആശുപത്രിയിൽ മാർപാപ്പാ താമസിച്ചിരുന്ന പത്താം നിലയിൽത്തന്നെയാണ് കുട്ടികൾക്കായുള്ള ക്യാൻസർ വിഭാഗവും.
ജൂലൈ പതിനൊന്നാം തീയതി ഞായറാഴ്ച, ആശുപത്രിയുടെ പത്താം നിലയിലെ ബാൽക്കണിയിൽ വച്ച് നടന്ന ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിലും, രോഗികളായി അതേ ആശുപത്രിയിൽ കഴിയുന്ന കുറച്ചു കുട്ടികൾ മാർപാപ്പായുടെ സമീപത്തുണ്ടായിരുന്നു.
നൂറുകണക്കിന് ആളുകൾ അന്ന് പാപ്പായ്‌ക്കൊപ്പം പ്രാർത്ഥിക്കാനും, തങ്ങളുടെ സ്നേഹവും സാന്നിദ്ധ്യവും അറിയിക്കാനായി ജെമെല്ലി ആശുപത്രിയുടെ മുന്നിൽ എത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: