തിരയുക

Vatican News
ഫ്രാൻസിസ് മാർപാപ്പാ - ഫയൽ ചിത്രം ഫ്രാൻസിസ് മാർപാപ്പാ - ഫയൽ ചിത്രം  (Vatican Media)

മാർപാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു

മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. രോഗികളായ കുട്ടികൾക്ക് പാപ്പായുടെ സ്നേഹസാന്നിദ്ധ്യം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ നാലാംതീയതി നടന്ന ശാസ്ത്രക്രിയയെത്തുടർന്ന് റോമിലെ പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായ്ക്ക്, ഇന്നലെ ജൂലൈ ഏഴാംതീയതി വൈകുന്നേരം ചെറിയ പനി ഉണ്ടായിരുന്നു എങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നു എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വത്തിക്കാൻ പത്രാലയം മേധാവി മത്തെയോ ബ്രൂണി (Matteo Bruni) അറിയിച്ചു.

ഇന്ന് രാവിലെ എടുത്ത സി റ്റി സ്കാൻ മാർപാപ്പായുടെ സ്ഥിതി നല്ല രീതിയിൽ തുടരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. സ്വയം ഭക്ഷണം കഴിക്കാനും, നടക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും മത്തെയോ ബ്രൂണി പറഞ്ഞു.

ജൂലൈ ഏഴാംതീയതി ഉച്ചകഴിഞ്ഞ്, പാപ്പാ, താൻ കഴിയുന്ന ആശുപത്രിയിൽ, ക്യാൻസർ രോഗികളും നാഡീസംബന്ധമായ രോഗങ്ങൾ ബാധിച്ചവരുമായി കഴിയുന്ന കുട്ടികൾകളോട് സ്നേഹം പങ്കുവച്ചു എന്നും തന്റെ ഈ പ്രത്യേക സാഹചര്യത്തിൽ, ദുരിതമനുഭവിക്കുന്നവരോടും രോഗികളോടും, പ്രത്യേകിച്ച്, പരിചരണം ആവശ്യമുള്ള എല്ലാവരോടും തന്റെ സാമീപ്യം പാപ്പാ അറിയിക്കുന്നതായും മത്തെയോ ബ്രൂണി കൂട്ടിക്കിച്ചേർത്തു.

08 July 2021, 13:51