തിരയുക

ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പയെ പ്രാർത്ഥനയുമായി  കാത്തിരിക്കുന്ന ജനങ്ങൾ.... ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പയെ പ്രാർത്ഥനയുമായി കാത്തിരിക്കുന്ന ജനങ്ങൾ.... 

പാപ്പായ്ക്ക് ലോകം മുഴുവനിൽ നിന്നും അതിവേഗ സൗഖ്യാശംസകൾ

ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പായ്ക്ക് തങ്ങളുടെ സാന്നിധ്യവും സ്നേഹവും അറിയിച്ചും വേഗത്തിൽ പരിപൂർണ്ണവുമായ സൗഖ്യം ആശംസിച്ചും സന്ദേശ പ്രവാഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഞായറാഴ്ച വൈകിട്ട് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിതരണ വകുപ്പ് ഫ്രാൻസിസ് പാപ്പായുടെ ആശുപത്രി പ്രവേശനത്തെക്കുറിച്ചിറക്കിയ പ്രസ്താവനയെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സ്നേഹാദ്രസന്ദേശങ്ങൾ നിറയുകയായിരുന്നു.

പാത്രിയാർക്ക് ബെർത്തലോമിയോ ഒന്നാമൻ

കോൺസ്റ്റന്റിനോപ്പിളിലെ എക്യുമേനിക്കൽ പാത്രിയർക്കായ ബർത്തലോമിയോ ഒന്നാമൻ "ദ്രുതഗതിയിലുള്ള സൗഖ്യത്തിനായുള്ള സാഹോദര്യ ശുഭാശംസകൾ" നേരുകയും ശസ്ത്രക്രിയയുടെ ശുഭപര്യവസാനത്തിനായി തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുകയും ചെയ്തു. “ക്രിസ്തു നമ്മെ വിളിക്കുന്ന ഐക്യത്തിനായുള്ള ഒഴിച്ചുകൂടാനാവാത്ത ദൗത്യം ഒരുമിച്ച് നിർവ്വഹിക്കാൻ വീണ്ടും കാണാൻ ഇടയാക്കട്ടെ” എന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

അൽ-അസ്സാറിലെ ഇമാം: പ്രിയ സഹോദരന് ആശംസകൾ

അൽ-അസാർ സർവ്വകലാശാലയിലെ സുന്നി ഇമാം അഹമ്മദ് അൽ തയീബ് ട്വിറ്ററിൽ നൽകിയ ആശംസാ സന്ദേശത്തിൽ മനുഷ്യകുലത്തിനായുള്ള പാപ്പായുടെ പ്രേഷിത പ്രവർത്തനത്തിൽ എത്രയും വേഗം തിരിച്ചെത്തിക്കാനും ദൈവം പാപ്പായെ സ്നേഹത്തിലും ആദ്രതയിലും നിലനിർത്തട്ടെ എന്നും അറിയിച്ച് പാപ്പായുമായുള്ള സാഹോദര്യ സൗഹൃദം പങ്കുവച്ചു.

ആംഗ്ലിക്കൻ, ഹെബ്രായ സമൂഹങ്ങൾ

റോമിലെ ആംഗ്ലിക്കൻ  സെന്ററിൽനിന്ന് തങ്ങളുടെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കുന്ന പാപ്പായ്ക്കായുള്ള പ്രാർത്ഥനകൾ ഉറപ്പു നൽകിക്കൊണ്ടുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. റോമിലെ ഹെബ്രായ സമൂഹത്തിന്റെ തലവാനായ റാബ്ബി റിക്കാർദോ ദി സെഞ്ഞിയും, സാന്ത് എജിദിയോ സമൂഹവും സന്ദേശങ്ങൾ അയച്ചിരുന്നു.

ഇറ്റലിയുടെ സൗഖ്യാശംസകൾ

ഇറ്റലിയിലെ ജനങ്ങളുടെ ആശംസകളിൽ ആദ്യം എത്തിയ സന്ദേശങ്ങളിൽ ഇറ്റാലിയൻ പ്രസിഡണ്ട് സെർജോ മത്തെരെല്ലാ, പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവരുടേതായിരുന്നു. ഇറ്റലിയിലെ മെത്രാൻമാർ ട്വിറ്ററിൽ വ്യക്തിപരമായി സന്ദേശങ്ങൾ അയച്ചു. ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഗ്വൽത്തിയെരൊ ബസ്സെത്തി ഇറ്റലിയിലെ എല്ലാ സമൂഹങ്ങളേയും സഭയെയും പ്രതിനീധീകരിച്ച് ഒച്ചവച്ച നീണ്ട സന്ദേശത്തിൽ "ആശുപത്രി പ്രവേശനത്തെക്കുറിച്ചുള്ള വാർത്ത അറിഞ്ഞപ്പോൾ മുതൽ ദൈവത്തിന് പാപ്പായുടെ ആരോഗ്യം സമർപ്പിച്ച് പ്രാർത്ഥിക്കുന്നുവെന്നും പാപ്പയെയും രോഗികളെയും ഉൽസാഹത്തോടും സ്നേഹത്തോടും കൂടെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും ആരോഗ്യ ശുശ്രൂഷകരേയും ഓർത്ത് പ്രാർത്ഥിക്കുന്നുവെന്നും അറിയിച്ചു.

ലോകനേതാക്കളുടെ ആശംസകൾ 

പല  ലോകനേതാക്കളും പാപ്പായ്ക്ക് ആശംസകളറിയിച്ച് സന്ദേശങ്ങളയച്ചിരുന്നു. ഇസ്രായേലിന്റെ പ്രസിഡണ്ടായ റിവ്ലിൻ, മുഴുവൻ ജനങ്ങളോടും പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കാൻ ആവശ്യപ്പെട്ട ആഫ്രിക്കയിലെ നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി, മാൾട്ടായിലെ പ്രസിഡണ്ടു, കാരക്കാസിൽ കഴിഞ്ഞ ഏപ്രിൽ 30 ന് ധന്യനായി പ്രഖ്യാപിച്ച പാവങ്ങളുടെ ഭിഷഗ്വരനായിരുന്ന ഹൊസെ ഗ്രിഗോറിയോ ഹെർണാണ്ടെസ് ചിസ്നേരോസിന്റെ സംരക്ഷണത്തിന് എല്ലാ ജനങ്ങളുടെയും നാമത്തിൽ പാപ്പായെ ഏൽപ്പിച്ച വെനീസ്വലയിലെ പ്രസിഡണ്ട് നിക്കോളാസ് മദൂരൊ തുടങ്ങിയവരും ഉൾപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ജൂലൈ 2021, 16:25