തിരയുക

സമാധാനത്തിനായി പാപ്പാ - ഫയൽ ചിത്രം സമാധാനത്തിനായി പാപ്പാ - ഫയൽ ചിത്രം 

ലെബാനോന് വേണ്ടി പ്രാർത്ഥന അപേക്ഷിച്ച് ഫ്രാൻസിസ് പാപ്പാ

ലബനോനിലെ ഗുരുതരമായ പ്രതിസന്ധികളിൽനിന്ന് കരകയറി സമാധാനവും പ്രത്യാശയും വാഴുന്ന ഒരു രാജ്യമായി വീണ്ടും മാറാൻ ലെബനോന് കഴിയട്ടെ എന്ന് ഫ്രാൻസിസ് പപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ ഒന്നാം തീയതി വത്തിക്കാനിൽ വച്ച് നടക്കുന്ന പ്രത്യേക പ്രാർത്ഥനായജ്ഞത്തിന് മുന്നോടിയായാണ് പാപ്പാ വീണ്ടും പ്രാർത്ഥന അഭ്യർത്ഥിച്ചത്.

ലബനോനിലെ ഗുരുതരമായ പ്രതിസന്ധികളിൽനിന്ന് കരകയറി സമാധാനവും പ്രത്യാശയും വാഴുന്ന ഒരു രാജ്യമായി വീണ്ടും മാറാൻ ലെബനോന് കഴിയട്ടെ എന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ജൂൺ മുപ്പതാം തീയതി ട്വിറ്ററിലൂടെയാണ് പ്രാർത്ഥനയ്ക്കായി അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തത്.

നാളെ ലെബാനോന് വേണ്ടിയുള്ള പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും ദിനം ആണ്. തങ്ങൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയിൽനിന്ന് ലെബനൻ കരകയറാനും, തന്റെ സമാധാനത്തിന്റെയും പ്രത്യാശയുടെയും മുഖം ലോകത്തിന് കാണിച്ചു കൊടുക്കാനും സാധിക്കാൻവേണ്ടി, പ്രാർത്ഥനയിലൂടെ ആത്മീയമായി ഒരുമിച്ച് ചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു എന്നാണ് പപ്പയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.

മെയ് 30 ഞായറാഴ്ച വത്തിക്കാനിൽ വച്ച് നടത്തിയ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ച്, ലെബനോനിലെ ക്രിസ്ത്യൻ സമുദായങ്ങളിലെ പ്രധാന നേതാക്കളുടെ ഒരു കൂടിക്കാഴ്ച ജൂലൈ ഒന്നാം തീയതി വത്തിക്കാനിൽ വച്ച് നടത്തുമെന്ന് ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചിരുന്നു. ലെബനോൻ കടന്നു പോകുന്ന ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുവാനും, എല്ലാവരും ഒരുമിച്ച് രാജ്യത്ത് സമാധാനത്തിനും സ്ഥിരതയ്ക്കുമായി പ്രാർത്ഥിക്കുവാനും ആണ് പാപ്പാ  ഒരു പ്രാർത്ഥനാദിനത്തിനായി ക്ഷണിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Tomorrow a special day of prayer and reflection on Lebanon will take place. I invite you all to join spiritually with us, praying that Lebanon may recover from the serious crisis it is going through and show the world once again its face of peace and hope.

IT: Domani avrà luogo una speciale giornata di preghiera e riflessione per il Libano. Invito tutti a unirsi spiritualmente a noi, pregando perché il Libano si risollevi dalla grave crisi che sta attraversando e mostri nuovamente il suo volto di pace e di speranza.

30 June 2021, 12:13