തിരയുക

വിശക്കുന്നവന് അന്നം നല്കുക- ദിവ്യകാരുണ്യത്തിരുന്നാള്‍ വിശക്കുന്നവന് അന്നം നല്കുക- ദിവ്യകാരുണ്യത്തിരുന്നാള്‍ 

ദിവ്യകാരുണ്യം, ഉപവിപ്രവര്‍ത്തനത്തിന്‍റെ വിദ്യാലയം!

കര്‍ത്താവിന്‍റെ തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍- ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദിവ്യകാരുണ്യം സഭാജീവിതത്തോടുള്ള സ്നേഹത്തിന്‍റെ ഉറവി‌ടമാണെന്ന് മാര്‍പ്പാപ്പാ.

‌ക്രിസ്തുവിന്‍റെ തിരുമാംസരക്തങ്ങളുടെ തിരുന്നാള്‍ദിനത്തില്‍, വ്യാഴാഴ്ച (03/06/21) “കോര്‍പൂസ്ദോമിനി” (#CorpusDomini) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. 

പാപ്പായുടെ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്:

“സഭയുടെ ജീവിതത്തോടുള്ള സ്നേഹത്തിന്‍റെ സ്രോതസ്സായ ദിവ്യകാരുണ്യം ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഐക്യദാർഢ്യത്തിന്‍റെയും വിദ്യാലയമാണ്. ക്രിസ്തുവിന്‍റെ അപ്പം  ഭക്ഷിക്കുന്നവന് അന്നന്നത്തെ അപ്പം ഇല്ലാത്തവരോട് നിസ്സംഗത പാലിക്കാനാവില്ല #കോർപൂസ്ദോമിനി”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: L’Eucaristia, sorgente di amore per la vita della Chiesa, è scuola di carità e di solidarietà. Chi si nutre del Pane di Cristo non può restare indifferente dinanzi a quanti non hanno pane quotidiano. #CorpusDomini

EN: The Eucharist, source of love for the life of the Church, is the school of charity and solidarity. Those who are nourished by the Bread of Christ cannot remain indifferent to those who do not have their daily bread. #CorpusDomini

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2021, 10:10