അസമാനതകളും അതിരുകളുമില്ലാത്ത സഹനം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
യാതനകള്‍ അനുഭവിക്കുന്നവര്‍ തമ്മില്‍ വിത്യാസമൊ അവര്‍ക്കിടയില്‍ അതിരുകളൊ ഇല്ലെന്ന് കോവിദ് 19 മഹാമാരി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മാര്‍പ്പാപ്പാ.
നൂറ്റിയൊമ്പതാം അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച (17/06/21)
പ്രസ്തുത സമ്മേളനത്തിനു നല്കിയ വീഡിയൊസന്ദേശത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അന്ന് ഐഎല്‍സി2021 (#ILC2021-അന്താരാഷ്ട്രതൊഴില്‍സമ്മേളനം) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
“യാതനകളനുഭവിക്കുന്നവർ തമ്മിൽ വ്യത്യാസങ്ങളോ അതിരുകളോ ഇല്ലെന്ന് ഇന്നത്തെ മഹാമാരി നമ്മെ ഓർമ്മിപ്പിക്കുന്നു. അസമത്വങ്ങൾ ഇല്ലാതാക്കാനും മാനവകുടുംബം മുഴുവന്‍റെയും ആരോഗ്യത്തെ തകർക്കുന്ന അനീതിക്ക് പരിഹാരം കാണാനുമുള്ള സമയം സമാഗതമായി” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: L’attuale pandemia ci ha ricordato che non ci sono differenze né confini tra quanti soffrono. È giunto il momento di eliminare le disuguaglianze, di curare l’ingiustizia che sta minando la salute dell’intera famiglia umana. #ILC2021
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: