തിരയുക

ലോക പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനം 

ആഗോള പരിസ്ഥിതി ദിനം!

ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമുക്ക് സാകല്യ മാനവ പരിസ്ഥിതിവിജ്ഞാനീയം ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

അനുവര്‍ഷം ജൂണ്‍ 5-ന് ഐക്യരാഷ്ട്രസഭ ആഗോള പരിസ്ഥിതിദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സീസ് പാപ്പാ “ലോകപരിസ്ഥിതി ദിനം” (#WorldEnvironmentDay) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (05/06/21) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“നമ്മുടെ ജീവിതശൈലിയെ, ഭൂവിഭവങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ, പരിവർത്തനം ചെയ്യുന്ന ഒരു സമഗ്ര മാനവ പരിസ്ഥിതി വിജ്ഞാനീയം നമുക്ക് ആവശ്യമാണ്; അത്, പാരിസ്ഥിതിക പ്രശ്‌നങ്ങളെ മാത്രമല്ല, സമഗ്ര മനുഷ്യനെയും ഉൾക്കൊള്ളുന്നതും ദരിദ്രരുടെ നിലവിളിയോട് പ്രതികരിക്കുന്നതുമാകണം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Abbiamo bisogno di un’ecologia umana integrale che trasformi i nostri stili di vita, la nostra relazione con le risorse della Terra; che coinvolga non solo le questioni ambientali ma l’uomo nella sua totalità, rispondendo al grido dei poveri. #WorldEnvironmentDay

 

05 June 2021, 12:47