“യേശുവേ, എന്‍റെ ഹൃദയത്തെ നിന്‍റെ ഹൃദയത്തോട് അനുരൂപമാക്കണമേ”
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കൂടുതല്‍ ക്ഷമയാര്‍ന്നതും ഉപരിയുദാരവും കൂടുതല്‍ കരുണര്‍ദ്രവുമായ ഒരു ഹൃദയം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പ്പാപ്പാ.
ജൂണ്‍മാസം തിരുഹൃദയത്തിന് പ്രതിഷ്ഠിതമായിരിക്കുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (04/06/21) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതു കാണുന്നത്.
“ക്രിസ്തുവിന്‍റെ ഹൃദയത്തിന് സവിശേഷമാം വിധം പ്രതിഷ്ഠിതമായിരിക്കുന്ന ജൂണ്‍ മാസത്തില്‍ നമുക്ക് ലളിതമായ ഒരു പ്രാര്‍ത്ഥന ആവര്‍ത്തിച്ചുരുവിടാം: “യേശുവേ എന്‍റെ ഹൃദയത്തെ നിന്‍റെ ഹൃദയത്തോട് അനുരൂപമാക്കണമേ”. ഇപ്രകാരം നമ്മുടെ ഹൃദയങ്ങള്‍, സാവധാനം, എന്നാല്‍, നിശ്ചയമായും, കൂടുതല്‍ ക്ഷമയുള്ളതും ഉപരിയുദാരവും കൂടുതല്‍ കരുണയുള്ളതുമായിത്തീരും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: In questo mese di giugno, dedicato in modo particolare al Cuore di Cristo, possiamo ripetere una preghiera semplice: “Gesù, fa’ che il mio cuore assomigli al tuo”. Così anche il nostro cuore, a poco a poco, diventerà più paziente, più generoso, più misericordioso…
EN: During this month of June, dedicated in a special way to the Heart of Christ, we can repeat this simple prayer: “Jesus, make my heart resemble yours”. In this way, our own hearts will slowly but surely become more patient, more generous, more merciful...