നാം ദൈവത്തിന് പ്രിയങ്കരര്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നാം ദൈവത്തിനു പ്രിയരായ മക്കളാണെന്ന വലിയ സത്യം നിലനില്ക്കുന്നുവെന്ന് മാര്‍പ്പാപ്പാ.
ഈ വെള്ളിയാഴ്ച (18/06/2021) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“നമ്മുടെ മേന്മകളെയും വൈകല്യങ്ങളെയും വെല്ലുന്നതും നമ്മുടെ ഗതകാല മുറിവുകളെയും പരാജയങ്ങളെയും ഭയപ്പാടുകളെയും ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളെയുംക്കാള്‍ ശക്തവുമായ ഈ മഹാസത്യമുണ്ട്: നാം വത്സല മക്കളാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Al di sotto delle nostre qualità e dei nostri difetti, più forte delle ferite e dei fallimenti del passato, delle paure e dell’inquietudine per il futuro, c’è questa verità: siamo figli amati.
EN: Underlying all our strengths and weaknesses, stronger than all our past hurts and failures, or our fears and concerns about the future, there is this great truth: we are beloved sons and daughters.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: