തിരയുക

ദൈവം എന്‍റെ ആശ്രയം! ദൈവം എന്‍റെ ആശ്രയം! 

പാപ്പാ:എന്നും യേശുവില്‍ ശരണം വയ്ക്കുക!

ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ പ്രാര്‍ത്ഥനകള്‍ ച‍‍ഞ്ചലവിശ്വാസത്താല്‍ ബലഹീനമായാലും യേശുവിലുള്ള ആശ്രയം നാം ഒരിക്കലും കൈവെടിയരുതെന്ന് മാ‍ര്‍പ്പാപ്പാ.

ഫ്രാന്‍സീസ് പാപ്പാ, ബുധനാഴ്ച (02/06/21), പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ പ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിയ പ്രഭാഷണത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് "പ്രാ‍ര്‍ത്ഥന" (#prayer)  എന്ന ഹാഷ്ടാഗോടുകൂടി    കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതു കാണുന്നത്.

"നമ്മുടെ പ്രാർഥനകൾ പതറിപ്പോകുകയും ചഞ്ചല വിശ്വാസത്താൽ ദുർബ്ബലമാകുകയും ചെയ്‌തേക്കാമെങ്കിലും, യേശുവിലുള്ള ആശ്രയം നാം ഒരിക്കലും കൈവിടരുത്. യേശുവിന്‍റെ പ്രാര്‍ത്ഥനയാല്‍ താങ്ങിനിറുത്തപ്പെട്ട, നമ്മുടെ കാതരമായ പ്രാർത്ഥനകൾ ഗരുഢച്ചിറകുകളിലേറി സ്വർഗ്ഗത്തിലേക്ക് ഉയരും".

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Anche se le nostre preghiere fossero solo balbettii, se fossero compromesse da una fede vacillante, non dobbiamo mai smettere di confidare in Gesù. Sorrette dalla sua #preghiera, le nostre timide preghiere si appoggiano su ali d’aquila e salgono fino al Cielo. #UdienzaGenerale

EN: Even if our prayers might ramble and be weakened by a wavering faith, we must never stop putting our trust in Jesus. Supported by Jesus’ #prayer, our timid prayers rest on eagles' wings and soar up to heaven. #GeneralAudience

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2021, 10:53