സഭയിൽ ശിക്ഷാനടപടികൾ പാപ്പാ പരിഷ്കരിക്കുന്നു. കാരുണ്യത്തിലും തിരുത്തലുകൾ ആവശ്യമാണ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവി൯” എന്ന പത്രോസിന്റെ ഒന്നാം ലേഖനം 5, 2 വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് തുടങ്ങുന്ന അപ്പോസ്തലീക നിയമസംഹിത രൂപീകരിക്കുന്ന ഭേദഗതികൾ കൂടുതൽ ചൈതന്യമുള്ള രക്ഷയുടെയും തിരുത്തലുകളുടേയും ഉപകരണങ്ങളാണെന്നും കൂടുതൽ ഗുരുതരമായ തിന്മകൾ ഒഴിവാക്കുന്നതിനും മനുഷ്യ ദൗർബ്ബല്യം മൂലമുണ്ടാവുന്ന മുറിവുകൾ ശമിപ്പിക്കാൻ അജപാലന ഉപവിയോടെ വേഗത്തിൽ ഉപയോഗിക്കാവുന്നതുമാണ് എന്ന് ഫ്രാൻസിസ് പാപ്പാ ഇതിൽ ഉറപ്പിക്കുന്നു.
പുസ്തകത്തിൽ, സാങ്കേതിക വീക്ഷണവശങ്ങളിൽ നിന്ന് നോക്കുമ്പോൾ പ്രതിരോധത്തിനുള്ള അവകാശം, ക്രിമിനൽ നടപടികൾ, കൃത്യമായ ശിക്ഷാ നിർണ്ണയം തുടങ്ങിയ ക്രിമിനൽ നിയമാടിസ്ഥാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നിർദ്ദിഷ്ട കുറ്റകൃത്യത്തിന് ഏറ്റവും ഉചിതമായ ശിക്ഷ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം ഉറപ്പാക്കുകയും ചെയ്തു കൊണ്ട് അധികാരികളുടെ വിവേചനാധികാരം കുറയ്ക്കുകയും സമൂഹത്തിൽ ഏറ്റം നാശം വിതയ്ക്കുകയും അപവാദം പ്രകോപിപ്പിക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നൽകുന്ന ശിക്ഷകളിൽ സഭ മുഴുവനിലും ഐക്യരൂപം വരുത്തുകയും ചെയ്യുന്നു. മെത്രാന്ക്ക് ഈ നിയമങ്ങൾ പാലിക്കാൻ കടമയുണ്ട് എന്ന് നിരീക്ഷിച്ചു കൊണ്ട് സ്നേഹവും കരുണയുമുള്ള പിതാവ് തെറ്റു ചെയ്യുന്നവരുടേയും ഇരകളുടേയും സഭാ സമൂഹം മുഴുവന്റെയും നന്മയെ പ്രതി തെറ്റുകൾ സംഭവിക്കുന്നത് നേരെയാക്കാൻ പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു
ഓരോ മെത്രാൻ സമിതികൾ രൂപീകരിക്കുന്ന നിയമങ്ങൾ വിധേയമായി പുതിയ ശിക്ഷാനടപടികൾ മുന്നിൽ കാണുന്ന നവീകരണങ്ങളിൽ പിഴകളും, നാശനഷ്ടങ്ങൾക്ക് പരിഹാരങ്ങളും സഭാ പ്രതിഫലങ്ങളുടെ പൂർണ്ണമോ ഭാഗീകമോ ആയ പിൻവലിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് നിയമകാര്യ പുസ്തകങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷനും ആർച്ച് ബിഷപ്പുമായ ഫിലിപ്പോ യന്നോണെ പറഞ്ഞു.
ബാലപീഡനത്തെ സംബന്ധിച്ച നിയമങ്ങളിൽ കുറ്റകൃത്യത്തിന്റെ ഗൗരവം ഉയർത്തി കാട്ടാനും ഇരകൾക്ക് നൽകേണ്ട ശ്രദ്ധയെക്കുറിച്ചുമുള്ള കാര്യങ്ങളും ഉൾക്കൊള്ളിക്കുകയും ഈ കുറ്റകൃത്യത്തെ പുരോഹിതരുടെ പ്രത്യേക കടമകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്ന് മനുഷ്യന്റെ ജീവനും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമെതിരായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പുരോഹിതരാൽ മാത്രമല്ല, സന്യസ്തരാലും മറ്റു വിശ്വസികളാലും ചെയ്യപ്പെടുന്ന ബാലപീഡനങ്ങളും ഇവയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പൈതൃക സമ്പത്തിനെക്കുറിച്ചുള്ള നിയമങ്ങളിലുള്ള വിവിധ പുതുമകളിൽ ഫ്രാൻസിസ് പാപ്പാ ആവർത്തിക്കാറുള്ള സുതാര്യതയും സമ്പത്തിന്റെ ഭരണത്തിലുള്ള നേരായ്മയും പ്രായോഗീകമാക്കാൻ ഉതകുന്ന രീതികൾ അനുശാസിക്കുന്നുണ്ട് എന്നും മോൺ. യന്നോണെ അറിയിച്ചു.
ഒന്നാമതായി ഈ ഭേദഗതികളിൽ നിയമം നടപ്പിലാക്കുമ്പോഴും ശിക്ഷ തിരഞ്ഞെടുക്കുമ്പോഴും അധികാരികൾ, മെത്രാന്മാർ, മേലധികാരികൾ തുടങ്ങിയവർ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഏതെന്ന് കൂടുതൽ കൃത്യതയോടെ പറയുന്നുണ്ടെന്നും അങ്ങനെ ശിക്ഷാ നിയമത്തിൽ കുറവുണ്ടായിരുന്ന ഒരു തീരുമാനം ഇവയിലുണ്ടെന്നും നിയമകാര്യ ഗ്രന്ഥങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായ മോൺ. ഹുവാൻ ഇഗ്നാസിയോ അരിയെത്താ അടിവരയിടുന്നു. രണ്ടാമതായി ഇതിൽ സഭാ സമൂഹത്തിന് പ്രത്യേക ശ്രദ്ധ നൽകുകയും വിശ്വാസ സമൂഹത്തെ എങ്ങനെ സംരക്ഷിക്കാമെന്നും ഉണ്ടാകുന്ന ഉതപ്പുകൾക്ക് എങ്ങനെ പരിഹാരം ചെയ്യാമെന്നതും പറയുന്നു. മൂന്നാമതായി അധികാരികൾക്ക് തക്ക സമയത്ത് ഇടപെട്ട് കുറ്റകൃത്യങ്ങൾ തടയാനും, പെരുമാറ്റ രീതികൾ തിരുത്താനും നാശനഷ്ടങ്ങൾ ഒഴിവാക്കാനാവശ്യമായവയും ഈ അപ്പോസ്തലീക നിയമസംഹിതയിൽ പറയുന്നുണ്ടെന്ന് മോൺ. അരിയെത്ത കൂട്ടിച്ചേർത്തു.