തിരയുക

Vatican News
അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അന്തോണി ബ്ലിൻകെനുമായി പാപ്പാ... അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അന്തോണി ബ്ലിൻകെനുമായി പാപ്പാ...  (Vatican Media)

അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അന്തോണി ബ്ലിൻകെനെ പാപ്പാ സ്വീകരിച്ചു

ജൂൺ ഇരുപത്തെട്ടാം തിയതി വത്തിക്കാനിൽ വച്ചാണ് പാപ്പാ അന്തോണി ബ്ലിൻകെനുമായി കൂടിക്കാഴ്ച നടത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പയും അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അന്തോണി ബ്ലിൻകെനുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായതായിരുന്നെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടു പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി പ്രസ്താവിച്ചു. ഏകദേശം 40 മിനിറ്റ് നീണ്ടു നിന്ന ഈ കൂടിക്കാഴ്ച “2015 ൽ അമേരിക്കയിലേക്കുള്ള പാപ്പയുടെ അപ്പോസ്തലിക സന്ദർശനത്തെ അനുസ്മരിക്കുന്നതിനും അമേരിക്കയിലെ ജനങ്ങളോടുള്ള സ്നേഹം  പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കി”എന്ന് മത്തേയോ  ബ്രൂണി വിശദീകരിച്ചു.

അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ ഭരണത്തിൻ കീഴിൽ അമേരിക്കൻ  സ്റ്റേറ്റ് സെക്രട്ടറി നടത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പര്യടനത്തിനിടയിലാണ്  ബ്ലിങ്കൻ ഫ്രാൻസിസ് പാപ്പയയെ സന്ദർശിച്ചത്. കോൺ‌വാളിൽ നടന്ന ജി 7 മീറ്റിംഗിനായി അമേരിക്കൻ  പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ ആദ്യ വിദേശയാത്രയുടെ തൊട്ടുപിന്നാലെയുള്ള പര്യടനവുമാണിത്.

കഴിഞ്ഞ ചൊവ്വാഴ്ച വാഷിംഗ്ടണിൽ നിന്ന് യാത്ര ആരംഭിച്ച ബ്ലിങ്കൻ ബെർലിനും,പാരീസും സന്ദർശിച്ച് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നേതാക്കളെ കണ്ടുമുട്ടുകയും ചെയ്തു. റോമിലെത്തി ഫ്രാൻസിസ് പാപ്പയുമായും, വത്തിക്കാൻ അധികൃതരുമായും  കൂടിക്കാഴ്ച നടത്തുന്നതിനുമുമ്പ്, യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ലിബിയയിൽ സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകളിൽ ബ്ലിങ്കൻ പങ്കെടുക്കുകയും ചെയ്തു.

 

28 June 2021, 18:31