തിരയുക

2021.06.01 Papa ING intenzione preghiera giugno 2021 matrimonio 2021.06.01 Papa ING intenzione preghiera giugno 2021 matrimonio 

പാപ്പാ: വിവാഹജീവിതം മനോഹരം!

ഫ്രാന്‍സീസ് പാപ്പായുടെ പ്രാ‍ര്‍ത്ഥനാ നിയോഗം- ജൂണ്‍ 2021

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിവാഹത്തിനൊരുങ്ങുന്ന യുവതീയുവാക്കള്‍ സ്നേഹത്തിലും മഹാമനസ്കതയിലും വിശ്വസ്തതയിലും ക്ഷമയിലും അഭിവൃദ്ധി പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ജൂണ്‍ (2021) മാസത്തേക്കായി നല്കിയിരിക്കുന്ന പ്രാര്‍ത്ഥനാ നിയോഗത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വിവാഹത്തിന്‍റെ മനോഹാരിത എടുത്തുകാട്ടിക്കൊണ്ട് ഈ ക്ഷണം നല്കിയിരിക്കുന്നത്.

ക്ലേശകരമായ ഈ കാലഘട്ടത്തില്‍, പ്രത്യേകിച്ച്, വിവാഹിതരാകാന്‍ യുവജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ വിവാഹം ചെയ്യുകയും ജീവിതം പങ്കുവയ്ക്കുകയും ചെയ്യുന്നത് സുന്ദരമായ ഒരു കാര്യമാണെന്ന് പറയുന്നു. 

ഉത്തരവാദിത്വപൂര്‍ണ്ണവും ചിലപ്പോള്‍ ശ്രമകരവും സങ്കീര്‍ണ്ണവുമായ ഒരു യാത്രയാണ് ഇതെന്നും എന്നാല്‍, ഈ സഹാസികത ഏറ്റെടുക്കുക ഫലദായകമാണെന്നും  ഈ ആജീവനാന്ത യാത്രയിൽ, വധുവും വരനും ഒറ്റയ്ക്കല്ല, യേശു അവരോടൊപ്പം ഉണ്ടെന്നും പാപ്പാ പ്രചോദനം പകരുന്നു.

വിവാഹം എന്നത് ഒരു "സാമൂഹിക" പ്രവൃത്തി മാത്രമല്ല: അത് ഹൃദയത്തിൽ നിന്ന് വരുന്ന ഒരു വിളിയാണെന്നും, തനതായ ഒരുക്കം ആവശ്യമുള്ളതും ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കേണ്ടതുമായ ബോധപൂർവമായ തീരുമാനമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

നമ്മെക്കുറിച്ച് സ്നേഹം എന്ന സ്വപ്നം ദൈവത്തിനുണ്ടെന്നും അത് സ്വന്തമാക്കാന്‍ അവിടന്ന് നമ്മോടു ആവശ്യപ്പെടുന്നുവെന്നും നാം മറന്നുപോകരുതെന്ന് പറയുന്ന പാപ്പാ ദൈവത്തിന്‍റെ സ്വപ്നമാകുന്ന സ്നേഹം നമ്മുടെ സ്വന്തമാക്കിത്തീര്‍ക്കാന്‍ ക്ഷണിക്കുന്നു.

ക്രിസ്തീയ സമൂഹത്തിന്‍റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർ ഉദാരതയോടും വിശ്വസ്തതയോടും ക്ഷമയോടും കൂടി സ്നേഹത്തില്‍ വളരുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്കാസഭതനയര്‍ക്ക് പ്രത്യേകം പ്രചോദനം പകരുന്ന പാപ്പാ സ്നേഹിക്കാന്‍ സാധിക്കണമെങ്കില്‍ വളരെയധികം ക്ഷമ ആവശ്യമാണെന്നും അത് ഗുണകരം തന്നെയാണെന്നും ഉദ്ബോധിപ്പിക്കുന്നു.

 

04 June 2021, 12:33