തിരയുക

ധന്യനായ ഫാ. ഫെലിച്ചെ കനെല്ലിയുടെ "സഹാനുഭാവത്തോടെ ചിലവഴിക്കുക " എന്ന മുദ്രാവാക്യത്തോടെയുള്ളള  സാൻ സവേരോ രൂപതയിലെ കാരിത്താസ് സംഘടനയുടെ ചിത്രം.  ധന്യനായ ഫാ. ഫെലിച്ചെ കനെല്ലിയുടെ "സഹാനുഭാവത്തോടെ ചിലവഴിക്കുക " എന്ന മുദ്രാവാക്യത്തോടെയുള്ളള സാൻ സവേരോ രൂപതയിലെ കാരിത്താസ് സംഘടനയുടെ ചിത്രം.  

തെക്കൻ ഇറ്റലിയിൽ പ്രാദേശീക കത്തോലിക്കാ ഉപവിയിലേക്ക് സഹായവുമായി ഫ്രാൻസിസ് പാപ്പാ

പാപ്പായുടെ ദാനാധികാരിയായ കർദ്ദിനാൾ കൊൺറാഡ് ക്രായിയേവ്സ്കിയാണ് ഇറ്റലിയിലെ ഫോജ്ജാ പ്രവിശ്യയിലെ സാൻ സവേരോയിലെ പ്രാദേശീക കത്തോലിക്കാ ഉപവി സംഘടന വഴി മഹാമാരി മൂലം വിഷമതകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സഹാനുഭാവത്തിന്റെ വർത്തകശാല (Emporium of Solidarity)

ധന്യനായ ഫാ. ഫെലിച്ചെ കനെല്ലിയുടെ "സഹാനുഭാവത്തോടെ ചിലവഴിക്കുക " എന്ന മുദ്രാവാക്യമെടുത്തുകൊണ്ടാണ് സാൻ സവേരോ രൂപതയിലെ കാരിത്താസ് സംഘടന  ഫോജ്ജയിൽ കഴിഞ്ഞ ശനിയാഴ്ച സഹാനുഭാവത്തിന്റെ വർത്തകശാല (Emporium of Solidarity) തുറന്നത്. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കാൻ ഇതുമൂലം കഴിയും. സാൻ സവേരോ മെത്രാനായ ജൊവാന്നി ചെക്കിനാത്തോ, ഇറ്റാലിയൻ കാരിത്താസിന്റെ ഡയറക്ടറായ മോൺ. ഫ്രാൻചെസ്കോ സോഡു, സാൻ സെവേരൊയിലെ കാരിത്താസ് ഡയറക്ടർ ഫാ. അന്ത്രയാ പുപ്പില്ല,  മേയർ ഫ്രാൻചെസ്കോ മില്യോ, സാമൂഹ്യനയങ്ങൾക്കായുള്ള  മുനിസിപ്പൽ കൗൺസിലർ സിമോണ  വെന്തീത്തി തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. പാപ്പായുടെ ദാനാധികാരിയായ കർദ്ദിനാൾ  കൊൺറാഡ് ക്രായിയേവ്സ്കി സകലേരും അൽഭുതപ്പെടുത്തികൊണ്ടു അവിടെ എത്തുകയും പാപ്പായുടെ അഭിവാദനങ്ങളും പിൻതുണയും അറിയിക്കുകയും ചെയ്തു.

ദരിദ്രരുടെ അപ്പോസ്തലനും സുഹൃത്തുമായിരുന്ന സാൻ സവേരോ സമൂഹത്തിന്റെ സ്വന്തം വൈദീകനുമായ ഫാ.  ഫെലിച്ചെ കനെല്ലയെ ധന്യനായി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് സാൻ സവേരോ. മഹാമാരിയാൽ വിഷമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സാമ്പത്തിക സാമൂഹ്യ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ശ്രവിക്കാനും, കരുതാനും സഹായിക്കാനും എംപോറിയം ലക്ഷ്യമിടുന്നു. ഇറ്റലിയിലെ ജനങ്ങൾ ഇറ്റാലിയൻ കാരിത്താസിന് വാർഷീക നികുതി വഴി നൽകിയ സംഭാവനകളിൽ നിന്നാണ് ഈ സംരംഭം സാധ്യമാക്കിയത്.

അത്യാവശ്യ സാധനങ്ങളുടെ സംഭാവനകൾ വഴിയും വാങ്ങി നൽകൽ വഴിയും ലഭ്യമാക്കുന്ന അവശ്യസാധനങ്ങൾ വരുമാനമില്ലാത്തവർക്കും ആവശ്യത്തിനു വരുമാനമില്ലാത്തവർക്കും വന്ന് തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാക്കിക്കൊണ്ട് പ്രത്യക്ഷവും  വേഗത്തിലുമുള്ള പരിഹാരം കാണാൻ ഉദ്ദേശിക്കുന്ന ഒരു പുതിയ രീതിയാണിത്. ഈ സേവനങ്ങൾ ലഭ്യമാക്കാൻ ഓരോരുത്തരുടേയും ആവശ്യങ്ങൾ വിലയിരുത്തിയതിനുശേഷം രൂപതാ കാരിത്താസിന്റെ ശ്രവണ കേന്ദ്രം നൽകുന്ന ഒരു താല്ക്കാലിക സൂചനാ കാർഡിലൂടെ സൗജന്യമായി സാധനങ്ങൾ ഇവിടെ നിന്ന് വാങ്ങാനും കഴിയും. കൂടാതെ ഗുണഭോക്താക്കൾക്ക് മറ്റു സേവനങ്ങളും പിന്തുണയും പരിശീലനത്തിനുള്ള സാധ്യതകളുമുണ്ട്.  മേഖലയിലുള്ള കമ്പനികളുടെയും വാണിജ്യ സ്ഥാപനങ്ങളുടേയും ശ്രംഖലകളുടെ സഹായത്തോടെ മിച്ചഭക്ഷണം വീണ്ടെടുത്ത് പുനർവിതരണം നടത്താൻ വേണ്ട ശ്രമങ്ങളും ലക്ഷ്യമിടുന്നുണ്ട്. കാരിത്താസ്, ഇടവകകൾ, മുനിസിപ്പൽ സാമൂഹ്യ സേവനങ്ങൾ, സംഘടനകൾ, അത്യാവശ്യ പൗരന്മാർക്ക് പിൻതുണ നൽകാനും, അവരുടെ അന്തസ്സ് പുനസ്ഥാപിക്കാനും ഭക്ഷണ മലിനീകരത്തിനെതിരായ പോരാട്ടത്തെ പ്രോൽസാഹിപ്പിക്കുയും ചെയ്യുന്നവർക്ക് കണ്ടു മുട്ടാനും, ചർച്ച നടത്താനും, വിചിന്തനം ചെയ്യുവാനുമുള്ള ഒരിടം കൂടിയായിരിക്കും എംപോറിയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2021, 12:49