പാപ്പാ: ഒരു പിതാവിന്റെ ഹൃദയത്തോടെ ദൈവം എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ദൈവത്തിന്റെ അനുകമ്പാ ശൈലിയിൽ എല്ലാവർക്കും സമീപസ്ഥനായിരിക്കാൻ പാപ്പാ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഫാ. ജെയിംസ് മാർട്ടിന് സ്പാനിഷ് ഭാഷയിൽ സ്വന്തം കൈപ്പടയിലാണ് ഫ്രാൻസിസ് പാപ്പാ എഴുതിയത്.
"ദൈവം തന്റെ ഓരോ മക്കളോടും സ്നേഹപൂർവ്വം ചേർന്നിരിക്കാൻ കടന്നു വരുന്നു. അവിടുത്തെ ഹൃദയം ഓരോരുത്തർക്കുമായി തുറന്നിട്ടിരിക്കുന്നു. . ശനിയാഴ്ച നടന്ന എൽജിബിടിക്യു കത്തോലിക്കാ പ്രേഷിത വെബിനാറിനോടനുബന്ധിച്ചാണ് പാപ്പാ കത്ത് അയച്ചത്. ഫാ. മാർട്ടിൻ ഞായറാഴ്ച തന്റെ ട്വിറ്റർ പേജിൽ ഈ കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.
ദൈവത്തിന്റെ ശൈലിക്ക് സാമിപ്യം, അനുകമ്പ, ആർദ്രത എന്നീ മൂന്നു ഘടകങ്ങൾ ഉണ്ടെന്നു കത്തിൽ സൂചിപ്പിച്ച പാപ്പാ ഈ ഘടകങ്ങളിലൂടെ ദൈവം നമ്മൾ ഓരോരുത്തരോടും സമീപസ്ഥനായിരിക്കുന്നു എന്ന് വിശദീകരിച്ചു. ഫാ. ജെയിംസ് മാർട്ടിന്റെ അജപാലനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, അദ്ദേഹം ദൈവത്തിന്റെ ഈ രീതി അനുകരിക്കാൻ നിരന്തരം ശ്രമിക്കുന്നതായി കാണുന്നുവെന്നും ദൈവം എല്ലാവർക്കും പിതാവായിരിക്കുന്നതു പോലെ ഫാ. മാർട്ടിനും എല്ലാ സ്ത്രീ പുരുഷന്മാർക്കും വേണ്ടിയുള്ള പുരോഹിതനാണെന്നും പാപ്പാ എഴുതി. അടുപ്പത്തോടും, അനുകമ്പയോടും, മഹനീയമായ ആർദ്രതയോടും അദ്ദേഹം തന്റെ പ്രേഷിത പ്രവർത്തി തുടരാൻ പ്രാർത്ഥിക്കുന്നുവെന്നും കത്തിൽ സൂചിപ്പിച്ചു. ഫാ. മാർട്ടിന്റെ അജപാലന തീക്ഷണതയ്ക്കും, ദൈവത്തിന്റെ സാമീപ്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ടു ജനങ്ങളോടു സമീപസ്ഥനായിരിക്കാൻ യേശുവിനുണ്ടായ കഴിവിനെ അനുകരിച്ച് ജനങ്ങളോടു ചേർന്നിരിക്കാനുള്ള കഴിവിനും നന്ദി പറഞ്ഞ പാപ്പാ ഫാദർ മാർട്ടിന്റെ പ്രേഷിത മേഖലയിലെ വിശ്വാസികൾക്കും, അദ്ദേഹത്തിന്റെ "അജഗണത്തിനും" , അദ്ദേഹത്തിന്റെ സംരക്ഷണത്തിനു കർത്താവ് ഭരമേല്പിച്ച എല്ലാവർക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്ത പാപ്പാ ഫാദർ മാർട്ടിൻ അവരെ സംരക്ഷിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സ്നേഹത്തിൽ വളരാൻ അവരെ സഹായിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: