തിരയുക

സ്ഥൈര്യം ദൈവികദാനം- ഫയൽ ചിത്രം സ്ഥൈര്യം ദൈവികദാനം- ഫയൽ ചിത്രം 

സ്ഥൈര്യം ശ്രേഷ്ഠ്മായ ദൈവികദാനം

സ്ഥൈര്യം വിശിഷ്ടമായ ദൈവികദാനം - ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്റെ എല്ലാ ദാനങ്ങളും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ദൈവികദാനമാണ് സ്ഥൈര്യം എന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ പത്താം തീയതി വ്യാഴാച്ചത്തെ തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ സ്ഥൈര്യം എന്ന പുണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിച്ചത്. വ്യക്തികൾ എന്ന നിലയിലും സഭാകൂട്ടായ്മ എന്ന നിലയിലും നന്മയിൽ സ്ഥിരതയുള്ളവരായിരിക്കാനും ജീവിതത്തിൽ പ്രാധാന്യമർഹിക്കേണ്ട കാര്യങ്ങൾ കാണാതെ പോകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

സ്ഥൈര്യം എന്ന ദൈവികദാനത്താലാണ് ദൈവം നൽകുന്ന മറ്റെല്ലാ ദാനങ്ങളെയും കാത്തുസൂക്ഷിക്കുന്നത്. വ്യക്തികൾ എന്ന നിലയിലും സഭ എന്ന നിലയിലും നന്മയിൽ പുലരാനുള്ള അനുഗ്രഹത്തിനായും, ജീവിതത്തിൽ പ്രധാനപ്പെട്ടത് എന്തെന്ന് കാണാതെ പോകാതിരിക്കാനും നമുക്ക് പ്രാർത്ഥിക്കാം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La perseveranza è il dono di Dio con cui si conservano tutti gli altri suoi doni. Chiediamo per noi, come singoli e come Chiesa, di perseverare nel bene, di non perdere di vista ciò che conta.

EN: Perseverance is the gift of God by which all His other gifts are maintained. Let us pray that, as individuals and as Church, we might persevere in doing good, and not to lose sight of what counts.

10 June 2021, 17:30