തിരയുക

സ്നേഹം ക്രിസ്തുവിലുള്ള ഒരു കണ്ടുമുട്ടൽ സ്നേഹം ക്രിസ്തുവിലുള്ള ഒരു കണ്ടുമുട്ടൽ 

സ്നേഹവും പങ്കുവയ്ക്കലും

ആഴമേറിയ ദൈവശാസ്ത്രപരിജ്ഞാനത്തിന്റെ പിൻബലം ഇല്ലെങ്കിലും പരസ്പരം സ്നേഹിക്കാനാകും - ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആഴമേറിയ ദൈവശാസ്ത്രപരിജ്ഞാനത്തിന്റെ പിൻബലം ഇല്ലെങ്കിലും പരസ്പരം സ്നേഹിക്കാനാകുമെന്നു ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. സ്നേഹം എന്നത് ജീവിതത്തിന്റെ ക്രിസ്തുവുമായുള്ള ഒരു കണ്ടുമുട്ടലാണെന്നും, ആ കണ്ടുമുട്ടലിൽനിന്നാണ്, സൗഹൃദവും, സാഹോദര്യവും, നാമെല്ലാവരും നാമെല്ലാവരും ഒരേ ദൈവപിതാവിന്റെ മക്കളാണെന്ന തിരിച്ചറി വ് ലഭിക്കുകയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ ഒത്തുചേർന്ന "ജോൺ 17" എന്ന സംഘടനയ്ക്ക് ജൂൺ ഒൻപതാം തീയതി ബുധനാഴ്ച നൽകിയ വീഡിയോസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

ജീവനും സഹോദരസ്നേഹവും പങ്കുവച്ചുകൊണ്ടുള്ള ഓര്മ്മയിൽ മുന്നേറാൻ ജോൺ 17 സംഘടനയിലെ അംഗങ്ങളെ ഉല്ബോധിപ്പിച്ച പപ്പാ, വചനം മാംസമായ, സ്വന്തം ജീവൻ മറ്റുള്ളവർക്കായി നൽകിയ, ക്രിസ്തുവിന്റെ വഴിയാണ് പിന്തുടരേണ്ടതെന്ന് ഓർമിപ്പിച്ചു.

“അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” (John 17,21) എന്ന തിരുവചനത്താൽ പ്രേരിതനായി ജോ ടോസിനി എന്നയാൾ ന്യൂയോർക്കിൽ 2013 - ൽ സ്ഥാപിച്ചതാണ് "ജോൺ 17" എന്ന സംഘടന. പങ്കുവയ്ക്കലിലൂടെ സഹോദര്യത്തിലേക്ക് എന്ന ആശയമാണ് ഈ സംഘടന മുന്നോട്ട് വയ്ക്കുന്നത്.

10 June 2021, 17:00