തിരയുക

Vatican News
ദരിദ്രരിൽ ക്രിസ്തു - ഫയൽ ചിത്രം ദരിദ്രരിൽ ക്രിസ്തു - ഫയൽ ചിത്രം 

പാർശ്വവത്ക്കരിക്കപ്പെട്ടവരിൽ ക്രിസ്തുവിനെ കണ്ടെത്തുക

പാർശ്വവത്ക്കരിക്കപ്പെട്ടവരിലും ദരിദ്രരിലും ക്രിസ്തുവിനെ കണ്ടെത്തുവാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പാർശ്വവത്ക്കരിക്കപ്പെട്ടവരും ദാരിദ്ര്യമനുഭവിക്കുന്നവരുമായ സാഹോദരങ്ങളുടെ മുഖത്താണ് ക്രിസ്തുവിനെ കണ്ടെത്തേണ്ടതെന്നും, സുവിശേഷത്തിന്റെ തന്നെ പ്രഥമസ്ഥാനത്ത് പാവങ്ങൾ ആണ് ഉള്ളതെന്നും ഫ്രാൻസിസ് പാപ്പാ.

അർജന്റീനയിലെ മാർ ദെ ല പ്ലാത്ത (Mar de la Plata) രൂപതയിലെ കാരുണ്യത്തിന്റെ രാത്രി (Noche de Caridad), നസ്രത്തിലെ ഇടം (Hogar de Nazareth) എന്ന രണ്ട് ഉപവിസംഘങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് അയച്ച തന്റെ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. തെരുവിൽ കഴിയുന്ന ആളുകൾക്ക് സഹായഹസ്തമേകുന്നവയാണ്  മുൻപറഞ്ഞ രണ്ടു സംഘടനകളും.

 

24 June 2021, 17:45