തിരയുക

പുതിയൊരു തുടക്കം - ഫയൽ ചിത്രം പുതിയൊരു തുടക്കം - ഫയൽ ചിത്രം 

ദൈവത്തിന്റെ സാന്നിധ്യം

ജീവിതത്തിൽ ദൈവികസാന്നിദ്ധ്യമുണ്ടെങ്കിൽ പ്രായമായവർക്ക് പോലും പുതിയൊരു തുടക്കത്തിന് സാധ്യതയുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജീവിതത്തിൽ ദൈവികസാന്നിദ്ധ്യമുണ്ടെങ്കിൽ പ്രായമായവർക്ക് പോലും പുതിയൊരു തുടക്കത്തിന് സാധ്യതയുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോവൃദ്ധരുടെയും ലോകദിനവുമായി ബന്ധപ്പെട്ടാണ് ജീവിതത്തിൽ ദൈവവുമായുള്ള അടുത്ത ബന്ധത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച്. ജൂൺ ഇരുപത്തിരണ്ടാം തീയതി പാപ്പാ ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്.

പ്രിയ മുത്തശ്ശി, പ്രിയ മുത്തച്ഛാ, കർത്താവിന്റെ സാന്നിധ്യം നമുക്കിടയിലെ ഏറ്റവും ദുർബലരായവർക്കുപോലും തങ്ങളുടെ സ്വപ്നങ്ങളുടെയും, ഓർമ്മകളുടെയും, പ്രാർത്ഥനകളുടെയും പാതയിലൂടെ സഞ്ചരിക്കാൻ പുതിയൊരു യാത്രയ്ക്കുള്ള ശക്തി നൽകും എന്നായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.

ദൈവം കൂടെയുണ്ടെന്ന ധൈര്യം മനുഷ്യരുടെ ഏകാന്തതയിൽ കൂട്ടാകുമെന്ന് പറഞ്ഞതിന് പിന്നാലെയാണ്, ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പപ്പാ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Dear grandmother, dear grandfather, the Lord’s closeness will grant to all, even the frailest among us, the strength needed to embark on a new journey along the path of dreams, memory and prayer. #DayforGrandparentsandtheElderly @laityfamilylife

IT: Cara nonna, caro nonno, la vicinanza del Signore donerà la forza per intraprendere un nuovo cammino anche ai più fragili tra di noi, per le strade del sogno, della memoria e della preghiera. #GiornatadeiNonniedegliAnziani @laityfamilylife

 

26 June 2021, 10:57